29
Thursday September 2022
നിലപാട്

തുടർച്ചയായ ആക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റെ തിളക്കം കെടുത്തിയത്. അതുപേക്ഷിക്കുക. ഭരണകൂടത്തെ കലാപംകൊണ്ടു നേരിടാനാവില്ല. അത്രക്കു ശക്തമല്ലോ സൈന്യം. ഒടുവിലവര്‍ ഇറങ്ങില്ലേ ? ഭരണകൂടത്തില്‍ പോപ്പുലര്‍ ഫ്രണ്ടായാലും. ഉത്തരേന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപി ജയിച്ചതു അവരുടെ വിശ്വാസം ആർജ്ജിച്ചാണ്. ഹര്‍ത്താലൊക്കെ കൊള്ളാം. പക്ഷെ ഇവിടുത്തെ അന്തരീക്ഷം കലുഷിതമാകാതെ നോക്കണം. വലിയ മുറിവുകള്‍ ഉണങ്ങാറില്ല – നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

ആര്‍. അജിത് കുമാര്‍
Thursday, September 22, 2022

തീവ്ര വികാരമുള്ള മുസ്ലിങ്ങളുടെ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. അതിന്‍റെ രാഷ്ട്രീയ രൂപമാണ് എസ്.ഡി.പി.ഐ. രാഷ്ട്രീയ പാര്‍ട്ടിയില്‍ അന്യമതസ്ഥരെ പുട്ടിനു പീരയെന്നപോലെ മുകളില്‍ നിരത്തിയിട്ടുമുണ്ട്.

അതില്‍ നിന്നു തന്നെ ഒന്നു വ്യക്തമാണ്, പൊതു സമൂഹത്തില്‍ സ്വീകാര്യത ലഭിക്കണമെങ്കില്‍ അന്യമതസ്ഥരെ കൂടി ഉള്‍ക്കൊള്ളുന്നതായ പ്രതീതി എങ്കിലും ജനിപ്പിക്കണം.


മുസ്ലിം സമൂഹത്തില്‍ തീവ്രവാദ ചിന്തകള്‍ കൂടുതലുള്ളവരുണ്ടാവുക സ്വാഭാവികം. ഹൈന്ദവ – ക്രൈസ്തവ മതങ്ങളിലും ഇത്തരക്കാരുണ്ട്. അവര്‍ രക്തത്തെ തിരിച്ചറിയും. ഒത്തുകൂടും. എല്ലാ മതങ്ങളിലെയും ക്രിമിനല്‍ ചിന്താഗതിക്കാര്‍ അവിടങ്ങളില്‍ ഒന്നിക്കും. സ്വാഭാവികം.


മുസ്ലിം ലീഗിന് തീവ്രതപോരാ എന്ന ചിന്തയില്‍ നിന്നാണ് മഅദനിയും എസ്.ഡി.പി.ഐയും ഒക്കെ ഉണ്ടായത്. ആളുകളില്‍ ആവേശം ജനിപ്പിക്കാന്‍ തക്ക വാക്ധോരണിയുള്ളവര്‍ തിളങ്ങും. നേതാവാകും. അനുയായികളുണ്ടാകും. ആവേശത്തിരതള്ളലില്‍ നിലതെറ്റും.

തീവ്രവാദം അറിയാതെ നാവിന്‍ തുമ്പില്‍ കടന്നു കൂടും. അകത്താകും. അങ്ങനെയാണ് മഅദനി സ്ഥിരം ജയില്‍ വാസിയായത്. വ്യക്തിപരമായി മഅദനി മനുഷ്യ സ്നേഹിയാണ്. എനിക്കടുത്തറിയാം. പക്ഷേ എയ്ത അമ്പിനെയും പറഞ്ഞ വാക്കിനേയും തിരിച്ചുപിടിക്കാനാവില്ലല്ലോ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു തീവ്രത പോരാതായപ്പോഴാണ് സി.പി.എം ഉണ്ടായത്. കാശുള്ളവനെ കശാപ്പുചെയ്യുന്ന ‘കല്‍ക്കത്താ സീസിസ്’ രൂപകല്‍പ്പനചെയ്ത കക്ഷിയാണത്. സ്വാതന്ത്ര്യ ദിനത്തിന് കരിദിനം ആചരിച്ചവര്‍.


പിന്നീടവര്‍ പൊതു സമൂഹവുമായും ജനാധിപത്യവുമായി പൊരുത്തപ്പെട്ടു. വിപ്ലവത്തിലൂടെ അധികാരം പിടിക്കാമെന്ന സ്വപ്നം നടന്നില്ലെങ്കിലും ബാലറ്റിലൂടെ അധികാരത്തിലേറാമെന്നവര്‍ക്കു ബോധ്യമായി. പ്രശ്നം അധികാരമാണല്ലോ.


ബൂര്‍ഷ്വാ കക്ഷികളെപ്പോലെ സ്വജനപക്ഷപാതം, അഴിമതി, കൊള്ള, കുത്തക മുതലാളിബാന്ധവം ഒക്കെയായി ഇപ്പോള്‍ പാര്‍ട്ടി മുന്നോട്ടു പോകുന്നതു കാണുന്നില്ലേ.

സി.പി.എമ്മിനു വീര്യമില്ലാതായപ്പോള്‍ നക്സലൈറ്റുകളുണ്ടായി. കുറെ മനുഷ്യരുടെ തല പോവുകയും ചിലര്‍ വെടിയേറ്റു മരിച്ചതും മാത്രം മിച്ചം. അതില്‍നിന്നൊരു വിഭാഗം മാവോയിസ്റ്റായി. ആദിവാസികളെ ചൂഷണം ചെയ്യുന്ന ഏര്‍പ്പാട് എന്നു നില്‍ക്കുന്നോ അന്നവരുടെ കാറ്റുപോകും. അതുവരെ അവര്‍ക്കു പ്രസക്തിയുണ്ട്.


ഹിന്ദുക്കളിലെ തീവ്ര ചിന്താഗതിക്കാരാണ് ആര്‍.എസ്.എസ്. അവര്‍ക്കു വീര്യം പോരെന്നു പറഞ്ഞുണ്ടായവരാണ് ശിവസേന, ബജ്‌രംഗ് ദൾ തുടങ്ങിയവര്‍. കാലക്രമത്തില്‍ ആര്‍.എസ്.എസിന്‍റെ രാഷ്ട്രീയ രൂപമായ ബി.ജെ.പി എല്ലാ ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും പ്രയോക്താക്കളും സംരക്ഷകരുമായി.


സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍ കേന്ദ്രത്തില്‍ മോഡിയും ഇവിടെ പിണറായിയും നടത്തുന്ന കുല്‍സിത പ്രവര്‍ത്തനങ്ങള്‍ ആരധികാരത്തില്‍ വന്നാലും നടത്തുമെന്ന സാമാന്യ ചിന്തകൊണ്ടു നമുക്കു മറയ്ക്കാം.

വീണ്ടും പോപ്പുലര്‍ ഫ്രണ്ടിലേക്ക്. അവരുടെ മുഖപത്രമായിരുന്ന തേജസിന്‍റെ ഉദ്ഘാടനത്തിനു ഞാനും പ്രസംഗകനായിരുന്നു. കോഴിക്കോട് അവരുടെ ആസ്ഥാനത്തു പോയിട്ടുമുണ്ട്. പണ്ഡിതരായിരുന്നു തലപ്പത്ത്. എന്നാല്‍ പിന്നീടുണ്ടായ ചില ആക്രമണങ്ങള്‍ ഇവരുടെ തിളക്കം കെടുത്തി. തൊടുപുഴയിലെപ്പോലെ.

ജോസഫിന്‍റെ കൈ വെട്ടിയതായിരുന്നു ഒരു കാരണം. പി.ടി കുഞ്ഞു മുഹമ്മദ് എന്ന സി.പി.എം മുസ്ലിം ചിന്തകന്‍ എഴുതിയത് ചോദ്യത്തില്‍ ആവര്‍ത്തിച്ചതിനായിരുന്നു അത്. ഭയന്ന ക്രൈസ്തവ സഭ ജോസഫിനെ കൈവിട്ടെങ്കിലും പൊതു സമൂഹത്തിന്‍റെ പിന്തുണ ഇന്നും അദ്ദേഹത്തിനുണ്ട്.


കേരളത്തില്‍ നടന്ന ചില കൊലപാതകങ്ങള്‍ – ഒരു വശത്ത് ആര്‍.എസ്.എസ്. മറുവശത്ത് പോപ്പുലര്‍ ഫ്രണ്ട്. ഒരു വശത്ത് സി.പി.എം. മറുവശത്ത് പോപ്പുലര്‍ ഫ്രണ്ട്. മുന്‍പൊക്കെ സി.പി.എമ്മിനായിരുന്നു ഈ സ്റ്റാറ്റസ്.


എവിടെ രാഷ്ട്രീയ കൊലയുണ്ടായാലും ഒരുവശത്ത് സി.പി.എം. ആയിരിക്കും. ആ പദവിയാണ് അനേകം ചെറുപ്പക്കാരെ കൊലക്കു കൊടുത്ത് പോപ്പുലര്‍ ഫ്രണ്ട് അടിച്ചെടുത്തത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബി.ജെ.പി ഒരു സമരം നടത്തി. നൂറു കണക്കിന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. എംഡിയായിരുന്ന ജയിംസ് ജോസഫ് പരുക്കേറ്റ ബസുകളുടെ വിലാപയാത്ര നടത്തി.

നൂറുകണക്കിന് ബസുകള്‍ റോഡിലൂടെ ഇഴഞ്ഞു. തൊട്ടടുത്തു നടന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പൊട്ടി. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവര്‍ കോര്‍പ്പറേഷനില്‍ ഒന്നു നേരേ നിന്നുതുടങ്ങിയത്.


അതിനാല്‍ പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയ പ്രസ്ഥാനമാകണം. ജനാധിപത്യത്തേയും ഭരണഘടനയേയും അംഗീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം. അക്രമം ഉപേക്ഷിക്കണം. കൊലക്കു കൊല അതാകരുതു രീതി. എങ്കില്‍ പൊതു സമൂഹം നിങ്ങളെ അംഗീകരിക്കും.


ബി.ജെ.പി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്‍.ഐ.എയെയും എന്‍ഫോഴ്സ്മെന്‍റിനെയും ഒക്കെ ഉപയോഗിക്കും. പക്ഷേ കോടതികള്‍ രക്ഷിക്കണം. അതാണല്ലോ ഇന്ത്യയുടെ ബ്യൂട്ടി. സിദ്ദിഖ് കാപ്പന്‍ മാത്രമാണ് അടുത്ത കാലത്ത് ഏറെക്കാലം ജയിലില്‍ കിടന്നത്.

അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഹസ്രത്ത് കലാപം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ സിദ്ദിഖിന്‍റെ കാറില്‍ പല വര്‍ഗീയ കലാപങ്ങളില്‍ പ്രതികളായുണ്ടായിരുന്നവരോ ബന്ധമുണ്ടായിരുന്നവരോ മാത്രം. കാപ്പന് ഉത്തരം മുട്ടി. ഒടുവില്‍ കോടതി തന്നെ ജാമ്യം അനുവദിച്ചില്ലെ ?


ഇപ്പോഴത്തെ റെയ്ഡൊന്നും കണ്ടു ബേജാറാകേണ്ട. അക്രമം ഉപേക്ഷിക്കുക. കാരണം ഇവിടുത്തെ ഭരണകൂടത്തെ കലാപംകൊണ്ടു നേരിടാനാവില്ല. അത്രക്കു ശക്തമല്ലോ സൈന്യം. ഒടുവിലവര്‍ ഇറങ്ങില്ലേ ? ഭരണകൂടത്തില്‍ പോപ്പുലര്‍ ഫ്രണ്ടായാലും.


അതുകൊണ്ട് ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തിലേറാന്‍ നോക്കണം. ഉത്തരേന്ത്യയിലെ പല മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചതു കണ്ടില്ലേ ?

അവിടുത്തെ മുസ്ലിങ്ങളെ അവര്‍ കൈയ്യിലെടുത്തു. ആ വിദ്യ നിങ്ങളും പ്രയോഗിക്കണം. ഒരു കാര്യം കൂടി. ഹര്‍ത്താലൊക്കെ കൊള്ളാം. ഇവിടുത്തെ അന്തരീക്ഷം കലുഷിതമാകാതെ നോക്കണം. വലിയ മുറിവുകള്‍ ഉണങ്ങാറില്ല.

More News

കുവൈറ്റ്: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് അഡ്ഹോക്ക് കമ്മറ്റി അംഗവും യൂണിറ്റ് മൂന്നിലെ സജീവ അംഗവുമായ കെ. ഇ.ഒ. കൺസൾട്ടന്റിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ മാഹി സ്വദേശി സതീഷ് കുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് കൺവീനർ എബ്രഹമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, മുതിർന്ന അംഗം രതീഷ് കുമാർ , രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. എക്സ്ക്യൂട്ടീവ് അംഗം സാബു തോമസ് സ്വാഗതവും, ജോ: കൺവീനർ […]

ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്നും വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്‍ക്കുന്ന എസ്എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച് ഇടതുപക്ഷം സംഘടിത മതശക്തികളെ പിന്തുണയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനറല്‍ സീറ്റില്‍ മുസ്ലീം അല്ലാത്ത ഒരാളെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറാകുന്നില്ല. എന്നാല്‍ ലീഗ് […]

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. […]

മാൻവി സാരി പോലെയുള്ള നാടൻവി വേഷങ്ങളിലാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. ഇപ്പോഴിതാ വനിതാ ഫാഷൻസിന്റെ ഡിസൈനിലുള്ള മനോഹരമായ സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാൻവി. അമൽ രാജ്, ദൃശ്യ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള സീരിയൽ നടി വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, […]

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) അപേക്ഷ തള്ളിയത്. പ്രതിക്കു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂട്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സ്ഫോടക വസ്തു എറിയാൻ പ്രതി എത്തിയ സ്കൂട്ടർ കണ്ടെത്തേണ്ടതുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് ചേർത്താണ് സ്ഫോടക വസ്തു നിർമിച്ചത്. ഇത്തരം ചെറിയ സ്ഫോടനത്തിൽനിന്നാണ് നൂറുകണക്കിനു പേരുടെ ജീവൻ നഷ്ടമായ പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. പ്രതി ചെയ്ത […]

ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്റെയും ബിന്ദുവിന്റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിന് ഇടയിലാണ് അപകടം. നീന്തൽ തീരെ വശമില്ലാത്ത സിബിൻ കൂട്ടുകാർ ട്യൂബ് എടുക്കാൻ പോയ സമയത്താണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.

കുറവിലങ്ങാട്: പശ്ചിമ ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബoഗാൾ സ്വദേശി ടിപ്പു എസ്.കെ യെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി വർമ്മ ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പൊതി ഒന്നിന് 500/- രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം […]

നെടുങ്കണ്ടം: നിരോധനത്തിനു പിന്നാലെ ഇടുക്കി ജില്ലയിലെ ബാലൻപിള്ളസിറ്റിയിൽ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തി. ആറുപേരാണ് പ്രകടനം നടത്തിയത്. പോപ്പുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്ന് പറഞ്ഞായിരുന്നു പ്രകടനം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും അനുമതിയില്ലാതെ കൂട്ടംകൂടിയതിന് കേസെടുത്തെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ മെറീന തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായി മാറിയ മെറീനയുടെ ഷൂട്ട് എടുത്തത് അനാർക്കലി വെഡിങ് ഫോട്ടോഗ്രാഫിയാണ്. മീഡോ ബൈ പ്രിയങ്കയാണ്‌ സാരി ചെയ്തത്. നഷാശ് മേക്കോവറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ഫോട്ടോസിന് നൽകിയത്. സിനിമ കൂടാതെ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും മെറീന അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ പദ്മയാണ് മെറീനയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ആറോളം മലയാള സിനിമകൾ താരത്തിന്റെ പുറത്തിറങ്ങാനായി ഇനിയുണ്ട്. […]

error: Content is protected !!