02
Sunday October 2022
നിലപാട്

കാട്ടാക്കടയിലെ പാവം പ്രതികളെ പിടിക്കാൻ ഇനി എന്തൊക്കെ നാടകങ്ങൾ കഴിയണം. കിട്ടിക്കഴിഞ്ഞാൽ പിന്നെ പ്രേമനന്റെ ഊഴമാണ്. ഒത്തുതീര്‍പ്പ്.. ക്ഷമ.. മാപ്പ് .. അങ്ങനെ.. ! കാരണം പ്രേമനനും സർക്കാർ ഉദ്യോഗസ്ഥനാണല്ലോ ? ഇവിടെത്തന്നെയൊക്കെ ജീവിക്കേണ്ട ആളല്ലേ.. പാവം പോലീസ്. അനങ്ങിയാലും പ്രശ്നം, അനങ്ങിയില്ലെങ്കിലും പ്രശ്നം. കാട്ടാക്കടയില്‍ അനങ്ങാത്ത പോലീസിന് കൊല്ലത്തുതന്നെ കിട്ടി. പിന്നെയാണ് ഹർത്താലിന്റെ ഊഴം – നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

ആര്‍. അജിത് കുമാര്‍
Friday, September 23, 2022

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ മുമ്പില്‍വച്ച് അച്ഛനെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത് ഏറെ വിവാദമായതാണല്ലോ. ആരും മര്‍ദകരെ അനുകൂലിച്ചില്ല. മന്ത്രി അന്വേഷണത്തിനുത്തരവിട്ട് അപലപിച്ചു. എം.ഡി ബിജു പ്രഭാകരന്‍ ഒരു പടികൂടി കടന്ന് മാപ്പു പറഞ്ഞു.

എസ്.എഫ്.ഐയും യൂത്തു കോണ്‍ഗ്രസും പ്രകടനം നടത്തി. എസ്.എഫ്.ഐക്കാരാകട്ടെ ഒരു ബസിന്‍റെ ചില്ല് എറിഞ്ഞുടച്ചു. (സൂചന മാത്രം. നമ്മുടെ സര്‍ക്കാരിന്‍റെ കൂടുതല്‍ ബസുകളുടെ കൂടുതല്‍ ചില്ലുകള്‍ ഉടയാതിരിക്കാന്‍ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം).

എല്ലാ ഘടകകക്ഷികളും തള്ളിപ്പറഞ്ഞവരെ പിടികിട്ടാനില്ലെന്നാണ് പോലീസ് പറയുന്നത്. പതിവു നാടകമായ പ്രത്യേക അന്വേഷണ സംഘ നിയമനം നടന്നു. ചീറിപ്പായുകയാണത്രെ പോലീസ്. പ്രതികളെ കാണാനില്ല.


നാട്ടുകാര്‍ക്കറിയാവുന്ന ഇതിനകം വീഡിയോയിലൂടെയും വാര്‍ത്തകളിലൂടെയും വാദി മൊഴികളിലൂടെയും വ്യക്തമായ പ്രതികളാണിപ്പോള്‍ മുങ്ങിയിരിക്കുന്നത്. പോലീസിന് പിടികിട്ടാനാവാത്ത അത്ര ദൂരേക്ക്.


സി.ഐ.ടി.യുക്കാരായിരുന്നു മര്‍ദിച്ചവര്‍. മര്‍ദനമേറ്റ പ്രേമനന്‍റെ പാര്‍ട്ടിയറിയില്ല. അപ്പോഴേ എല്ലാവരും ഊഹിച്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ കേസ് നീട്ടുമെന്ന്. എത്ര ഫലപ്രദമായാണ് പോലീസ് അനങ്ങാതെ നിന്നുകൊടുക്കുന്നത്.

ആനാവൂര്‍ നാഗപ്പന്‍ പോലീസ് ഭരിച്ചാല്‍ ഇങ്ങിനെ ഇരിക്കുമെന്ന് ശത്രുക്കള്‍ പറയുന്നുണ്ട്. ഞാനതൊന്നും വിശ്വസിക്കുന്നില്ല. ഇതുപോലുള്ള ചീളു കേസുകെട്ടുകളൊന്നും ആനാവൂര്‍ എടുക്കില്ല.

ഇത് അസോസിയേഷന്‍കാരുടെ കളിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ പോലീസ് എന്തു ചെയ്യും. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും. കിടക്കാന്‍ പറഞ്ഞാല്‍ കാലുനക്കും. കാലുനക്കാന്‍ പറഞ്ഞാല്‍ അമേദ്യഭോജനം വരെ ചെയ്യും.


ഇതിന്‍റെ പേരില്‍ ബന്ധുക്കളെ കാണാന്‍ പ്രത്യേക സംഘം ഗള്‍ഫിലോ മറ്റോ പോകുമോ എന്തോ. എവിടെ പോയാലെന്താ, ഒരു മുള്ളുപോലും കൊള്ളാതെ പാവം പ്രതികളെ പിടിച്ചാല്‍ മതി. എഫ് .ഐ.ആര്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഇപ്പോ തൂക്കിക്കൊല്ലുമെന്ന മട്ട്. ഇരട്ട ജീവപര്യന്തം കിട്ടുന്ന വകുപ്പുകള്‍.


ഇനി ഏതുകൂടി ചേര്‍ക്കണമെന്ന് വാദികളോട് ചോദിക്കുന്നുണ്ട്. ഒക്കെ നാടകം. ചാര്‍ജ് ഷീറ്റു വരുമ്പോള്‍ നിറയെ പഴുതുകളുടെ കൂമ്പാരമായിരിക്കും. രക്ഷപെടുത്തണമല്ലോ. ചിലപ്പോള്‍ ഇതിനിടെ പ്രേമനന്‍റെ പേരില്‍ ഒരു കൗണ്ടര്‍ കേസിനുള്ള സാധ്യതയും ഇല്ലാതില്ല.

പ്രേമനനും ഒച്ചവയ്ക്കുന്നുണ്ടല്ലോ. ഇടിമുറിയില്‍ കൊണ്ടുപോയ ശേഷം എന്തു സംഭവിച്ചു എന്നു കണ്ടവര്‍ ഇടിച്ചവര്‍ മാത്രമാണ്. പ്രേമനന്‍ ഒരാള്‍ക്ക് മുറിവുണ്ടാക്കിയെന്നു പറഞ്ഞ് ഒരു കൗണ്ടര്‍ കേസ്. മറ്റ് ഇടിയന്‍മാര്‍ സാക്ഷികള്‍.


സര്‍ക്കാരുദ്യോഗസ്ഥനാണ് പ്രേമനന്‍. കേസു മുന്നോട്ടുപോയാല്‍ പ്രശ്നം. ഒത്തുതീര്‍പ്പായാലോ. ഒരു ക്ഷമ… മാപ്പ്… പിന്നെയും അവിടൊക്കെ ജീവിക്കേണ്ടതല്ലേ. തന്നെ തല്ലുന്നതു കണ്ടപ്പോള്‍ ഓടിയെത്തി അലറിവിളിച്ച മകളെ കെട്ടിക്കേണ്ടേ ? രക്ഷപെടുത്തേണ്ടേ ? കേസും വഴക്കും വേണോ ? നാട്ടിലെ പാര്‍ട്ടിക്കാര്‍ വഴി ഇടപെടും. പ്രേമനന്‍ കുഴയും.


അനുസരിച്ചില്ലെങ്കില്‍ വീടിന്‍റെ മുമ്പില്‍ കൂടെ കൂടെ കാഷ്ടിക്കാനെത്തിയാല്‍ എന്തുചെയ്യും ? ഇതൊക്കെയാണ് ആധുനിക സമ്മര്‍ദ്ദ തന്ത്രശാസ്ത്രം.

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നത് എത്ര ശരി. കാട്ടാക്കടയില്‍ അനങ്ങാത്ത പോലീസിന് ഒന്നും ചെയ്യാഞ്ഞിട്ടും കൊല്ലത്തു തന്നെ കിട്ടി. കരുനാഗപ്പള്ളിയില്‍.

ഒരു അഭിഭാഷകനാണ് താരം. എന്തോ കാര്യത്തിന് പിടിച്ചു. നല്ല ലഹരിയിലായിരുന്നു അഭിഭാഷകന്‍. ആനന്ദലഹരി. പോലീസിനെ ചൊറിഞ്ഞപ്പോള്‍ രണ്ടു പൊട്ടിച്ചുകാണും. ചീത്തവിളിയും ബഹളവും കൂടിയായപ്പോള്‍ ലോക്കപ്പിലിട്ടു. അതിന്‍റെ ഗ്രില്ലുകള്‍ ചവിട്ടി പൊളിക്കാന്‍ നോക്കി. പോലീസുകാരെ തെറിവിളിച്ചു. വിഡിയോ വൈറലായി.

കൈവിലങ്ങുമായി ലോക്കപ്പിനുള്ളില്‍ നടന്ന് തെറിവിളിക്കുന്ന, ഗ്രില്ലു ചവിട്ടിപ്പൊളിക്കുന്ന വക്കീലിനിപ്പോള്‍ ലൈക്കുകളുടെ ബഹളം. അഭിഭാഷകര്‍ സമരത്തിലായി. സി.പി.എം വക്കീലന്‍മാര്‍ തന്നെ. നാലഞ്ചു പോലീസുകാരുടെ തൊപ്പി തെറിച്ചു. സസ്പെന്‍ഷന്‍. ഡി.ജി.പി ഒപ്പിടാന്‍ മടിച്ചപ്പോള്‍ എന്തിനും ഒപ്പിടുന്ന അഡീഷണല്‍ ഡി.ജി.പിയുടെ ഒപ്പുവാങ്ങിയായിരുന്നു സസ്പെന്‍ഷന്‍.


ഒരു കാര്യം എന്തായാലും നന്നായി. സസ്പെന്‍ഷന്‍ കാര്യം ആദ്യം പ്രഖ്യാപിച്ചത് അഭിഭാഷക നേതാവാണ്. എന്തൊരു കരുതലാണ് സര്‍ക്കാരിന്. ഇത്രയേറെ കരുതല്‍ മതിയോ എന്തോ ?


ഒരു ഓട്ടോറിക്ഷക്കാരനെ നിരപരാധിയെ പോക്സോ കേസില്‍ രണ്ടുതവണ പ്രതിയാക്കിയ പോലീസിനു പട്ടും വളയും നല്‍കിയ ഭരണകൂടമാണ്. കാളകൂടമാണിതിലും ഭേദം.

എല്ലാവരും ഹര്‍ത്താല്‍ ആഘോഷിക്കുകയാണല്ലോ. അവിടെയും കിട്ടി പോലീസിന് കണക്കിന്. പക്ഷെ കമാന്നൊരക്ഷരം അവര്‍ ഉരിയാടിയില്ല. ചിലയിടത്തു ലാത്തി വീശി. അതായിരുന്നത്രെ മുകളില്‍ നിന്നുള്ള ഉത്തരവ്. നാടാകെ അക്രമണങ്ങള്‍ നടന്നപ്പോള്‍ പോലീസ് കാഴ്ചക്കാരായി.

കോണ്‍ഗ്രസോ ബി.ജെ.പിയോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു. സഖാക്കള്‍ കൂടി കളത്തിലിറങ്ങി കാക്കിക്കാര്‍ക്കൊപ്പം ചേര്‍ന്ന് കഴുത്തിനു പിടിച്ചേനെ. വോട്ടാണ് പ്രശ്നം.

ഗവര്‍ണറെ ചാണക്കു വച്ചതു തന്നെ മുസ്ലിം വോട്ടു പ്രതീക്ഷിച്ചാണ്. അത് ഇതുകൊണ്ടു നഷ്ടപ്പെടേണ്ട. പൊതു മുതലൊക്കെ പിന്നെയും ശരിയാക്കാം. വോട്ടിന്‍റെ കാര്യം അതല്ലല്ലോ. അതും ന്യൂനപക്ഷ വോട്ടിനു രുചി കൂടുതലാണേ.

More News

കുവൈത്ത് : കുവൈത്ത് പ്രവാസിയും കുവൈത്തിലെ അമൃത ടെലിവിഷൻ പ്രതിനിധിയും കേരള പ്രസ്സ് ക്ലബ് ട്രഷററുമായ അനിൽ കെ നമ്പ്യാരുടെ അമ്മ കണ്ണൂർ ചിറ്റാരിപറമ്പിൽ വിമല കുമാരി (71) നിര്യാതയായി. മക്കൾ അനിൽ കെ നമ്പ്യാർ, ഷീജ. മരുമക്കൾ: രൂപ അനിൽ, പ്രേമരാജൻ. ശവസംസ്കാരം ചൊവ്വാഴ്ച നടക്കും.

തിരുവനന്തപുരം : പ്രായത്തിൽ വ്യത്യാസം ഉണ്ടെങ്കിലും സിപിഎമ്മിൽ ഏറ്റവും വലിയ ഒരു സൗഹൃദമായിരുന്നു പിണറായി – കോടിയേരി ബന്ധം. അതൊരിക്കലും ഉടയാത്തതായിരുന്നു, കോടിയേരിയുടെ മരണം വരെ. പിണറായിയുമായി ഇത്രയും സൗഹൃദം ഉള്ള മറ്റൊരു നേതാവും സിപിഎമ്മിൽ ഇല്ല. പലർക്കും പിണറായിയിലേക്കുള്ള മാർഗമായിരുന്നു കോടിയേരി . കോടിയേരിയുടെ വിയോഗത്തോടെ പാർട്ടിയിലെ വിശ്വസ്തനായ സഹപ്രവർത്തകനെയും ജീവിതത്തിലെ സഹോദര തുല്യനായ വ്യക്തിയേയും നഷ്ടപ്പെട്ട തീവ്ര വേദനയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ . കോടിയേരിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ ഇരുവർക്കുമിടയിൽ നിലനിന്നിരുന്നത് […]

മുംബൈ: സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ശനിയാഴ്ച ഉത്തരവ് പുറത്തിറക്കി. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം. ‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് ഒഴിവാക്കി ‘വന്ദേമാതരം’ ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രി സുധീർ മുൻഗന്തിവാറാണ് ഈ നിർദേശം […]

കടയ്ക്കൽ: മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയിൽ ആക്കിയ ശേഷം യുവാവിനൊപ്പം കടന്ന യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് സുനിൽ വിലാസത്തിൽ അനിൽ കുമാറിനെയെും (36) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 22നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികൾ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി അനിൽകുമാറിനൊപ്പം പോയതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നമ്പർ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ […]

ജിദ്ദ: വിശുദ്ധിയുടെ നാട് പിന്നീട് വിനോദത്തിന്റെയും ഇപ്പോൾ വിദ്യാഭ്യാസത്തിന്റെയും കൂടി കേന്ദ്രമാവുന്നു. ടൂറിസം പരിപോഷിപ്പിക്കാനായി വിസ കാര്യങ്ങളിൽ ഒട്ടേറെ പരിഷ്കരണങ്ങളും പുതുമകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യ ഇപ്പോഴിതാ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉത്തേജനം നൽകികൊണ്ട് ദീർഘകാല – ഹൃസ്വകാല “വിദ്യാഭ്യാസ വിസ” അവതരിപ്പിക്കുന്നു. 160 ഓളം രാജ്യങ്ങളിൽ നിന്നുള്ള പഠന – ഗവേഷണ കുതുകികൾക്ക് സൗദിയുടെ പുതിയ വിദ്യാഭ്യാസ വിസ ഉപയോഗപ്പെടുത്താനാകും. ഇന്ത്യയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുവെന്ന വാർത്ത ഏറേ സഹർഷത്തോടെയാണ് സൗദിയിലെ മുപ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ […]

പൊന്നാനി: സാമൂഹ്യ സാംസ്കാരിക സംഘടനയായ എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി) പൊന്നാനി ഘടകം അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കായി എം എസ് എസ് പൊന്നാനി ഘടകം നടത്തി വരുന്ന ഹോപ്പ് സ്പെഷ്യൽ സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് “അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരം 2022” അരങ്ങേറുക. ഡിസംബർ മൂന്ന്, നാല് തിയ്യതികളിലായിരിക്കും ഖുർആൻ മത്സരങ്ങൾ. ഒക്ടോബർ ആദ്യവാരത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള […]

ബഹ്‌റൈന്‍: ബഹ്‌റൈനിലെ മലയാളികളുടെ വടം വലി അസോസിയേഷൻ രൂപീകരിച്ചു. ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ബഹ്റൈൻ എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ രക്ഷാധികാരിയായി ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനെ തിരഞ്ഞെടുത്തു. ഷാജി ആന്റണി, അമൽദേവ് ഒ .കെ, ഷജിൽ ആലക്കൽ, ശരത് സുരേന്ദ്രൻ ,രതിൻ തിലക്, രഞ്ജിത്ത് എന്നിവരെ അസോസിയേഷൻ ഒഫീഷ്യൽസ് ആയും തിരഞ്ഞെടുത്തു. 21 അംഗങ്ങളുള്ള പാനലും, 100 മെമ്പർമാരുമുള്ള അസോസിയേഷനുമാണ് രൂപീകരിച്ചത്.

തിരുവനന്തപുരം : സമീപ കാലത്തെല്ലാം കോടിയേരി ബാലകൃഷ്ണന്റെ തട്ടകം എകെജി സെന്ററായിരുന്നു. നേരരെ എതിർവശത്തെ ചിന്ത ഫ്‌ളാറ്റിലാണ് താമസമെങ്കിലും രാവിലെ മുതൽ രാത്രി വൈകുവോളം അദ്ദേഹം എകെജി സെന്റിലുണ്ടാകും. പാർട്ടിക്കാർക്കും അണികൾക്കുമെല്ലാം വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ടും വായനയുമായും. കാണാനെത്തുന്നവരെ എല്ലാം ചെറിയ പുഞ്ചിരിയോടെ നേരിടും. കോടിയേരി ബാലകൃഷ്ണൻ ഇനി ഈ പടി കടന്നെത്തില്ലെന്ന വിഷമം ഉളളിലൊതുക്കിയാണ് എ.കെ.ജി സെന്ററിലെ ജീവനക്കാർ കോടിയേരിയുടെ മരണവിവരം ഉൾക്കൊണ്ടത്. നിറഞ്ഞ കണ്ണുകളോടെ നിരവധി പേരാണ് സെന്റിലേക്ക് എത്തിയത്. പലരും അവിടെ എത്തുന്നത് […]

ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി ഏരിയാ കമ്മറ്റികൾ തമ്മിലുള്ള എവറോളിങ് ട്രോഫി വോളിബോൾ ടൂർണമെന്റ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ ഹിദ്ദ്മായി ചേർന്ന് നബി സേലാ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു. ഐ.വൈ.വൈ.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. ഐ.വൈ.വൈ.സി യിലെ ഒൻപത് ഏരിയ കമ്മറ്റികളുടെ മാറ്റുരച്ച ടൂർണമെന്റിൽ അബ്ദുൽ ഹസീബിന്റെ നേതൃത്വത്തിൽ ടുബ്‌ളി-സൽമാബാദ് ഏരിയ കമ്മറ്റിയും ജെയ്‌സ് ജോയിയുടെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയും ഫൈനലിൽ […]

error: Content is protected !!