ഇന്ത്യന്‍ തെളിവുനിയമത്തിലെ പഴുതുകള്‍ പഠിച്ച കള്ളന്മാര്‍ക്കും ഗ്രീഷ്മയെപ്പോലുള്ള പഠിച്ച കള്ളികള്‍ക്കും ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഷെറിന്‍ വധക്കേസില്‍ കീടനാശിനിയും മരണമൊഴിയും പോലീസ് നടപടികളുമൊക്കെ പ്രതിക്ക് അനുകൂലമാകില്ലേ ? അതിനിടയിലാണ് കേസ് തമിഴ്‌നാടിന് കൈമാറാനുള്ള നീക്കം. ദിലീപ് കേസുപോലെ ഇതുമൊരടിയാകുമോ പോലീസിന് - നിലപാടില്‍ ആര്‍ അജിത് കുമാര്‍

author-image
nidheesh kumar
New Update

publive-image

Advertisment

ഗ്രീഷ്മ സ്വന്തം കാമുകന്‍ ഷെറിനു കീടനാശിനി കൊടുത്ത സ്ഥലം തമിഴ്നാട്ടിലായതിനാല്‍ കേസ് അവിടേക്കു മാറ്റുന്നു എന്ന വാര്‍ത്ത ആരെയും നടുക്കുന്നതാണ്. പലവിധ സംശയങ്ങള്‍ക്കും ഇതിടയാക്കുന്നു. ഇതിനിടെ കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് സി.ഐ നടത്തിയ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നതു കേള്‍ക്കുന്നവര്‍ക്കും സംശയങ്ങള്‍ ഏറുകയാണ്.

പൊതുസമൂഹം ഗ്രീഷ്മയെ ഇപ്പോള്‍തന്നെ തൂക്കിക്കൊല്ലണമെന്നു ചിന്തിക്കുന്നവരാണ്. അതാണ് മാസ് സൈക്കോളജി. തെരഞ്ഞെടുപ്പിലല്ലാതെ മറ്റെങ്ങും നിയമപരമായി വിലപ്പോകാത്തതാണീ സൈക്കോളജി. നടന്‍ ദിലീപിനെ ജയിലിലേക്കയച്ചപ്പോള്‍ ആര്‍ത്തു വിളിക്കുകയും പടക്കം പൊട്ടിക്കുകയും കൂക്കി വിളിക്കുകയും തെറിവിളിക്കുകയും ചെയ്ത ഈ മാസ് തന്നെയാണ് മോചിതനായപ്പോള്‍ പാലഭിഷേകം നടത്തിയതും ശിങ്കാരി മേളത്തിനു ചുവടുവച്ചു നൃത്തമാടിയതും.

ഗ്രീഷ്മ കേസിലേയ്ക്കു വരാം. ഷെറിനു ഗ്രീഷ്മ കീടനാശിനി നല്‍കിക്കൊലപ്പെടുത്തിയെന്നതാണ് പോലീസ് കേസ്. കൂട്ടുനിന്ന അമ്മയേയും കീടനാശിനി കുപ്പി എടുത്തുമാറ്റിയ അമ്മാവനേയും പ്രതിയാക്കി. ഇവിടെ എന്താണു തെളിവ് ? ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി മാത്രമാണിതുവരെ പുറത്തുവന്നത്.

publive-image

പോലീസ് കസ്റ്റഡിയിലിരിക്കെ നല്‍കുന്ന കുറ്റസമ്മത മൊഴിയെന്ന പേരില്‍ പോലീസ് ഹാജരാക്കുന്ന മൊഴിക്ക് കാല്‍കാശിന്‍റെ വിലയില്ല. അതു കോടതി വിശ്വസിക്കില്ല. അതുകൊണ്ടാണ് അതില്‍ പ്രതിയുടെ ഒപ്പുപോലും രേഖപ്പെടുത്തെണ്ടാത്തത്. അഥവാ അങ്ങിനെയൊക്കെ ഗ്രീഷ്മ പറഞ്ഞു എന്നിരിക്കട്ടെ. പ്രതിഭാഗം വക്കീല്‍ പറയുക തല്ലി സമ്മതിപ്പിച്ചെന്നായിരിക്കും.


മറ്റ് മൊഴികളൊന്നും വിശ്വാസമാകില്ല. ആകണമെങ്കില്‍ അനുബന്ധ തെളിവുകള്‍ വേണം. ഷെറിന്‍റെ മരണമൊഴിയില്‍ പോലും ഗ്രീഷ്മ വിശുദ്ധയാണ്. ഷെറിന്‍ സ്വന്തം കൈകൊണ്ടു നല്‍കിയ ജൂസില്‍ കീടനാശിനി കലര്‍ത്തിയെന്നെങ്ങിനെ തെളിയിക്കും ? ഇടക്കു പലയിടങ്ങളില്‍ ചികിത്സ നടത്തിയില്ലേ ? അതിനിടയ്ക്ക് ഷെറിനു കീടനാശിനി സ്വയം കുടിക്കുകയും ചെയ്യാമല്ലോ എന്ന മറുവാദവും ഉണ്ടാകും.


സ്റ്റേഷനില്‍ വച്ചു പോലീസ് ഭീകരമായി മര്‍ദിച്ചാല്‍ ഉടന്‍ പ്രതിയെ അവര്‍ വെറുതെവിടും. വീട്ടില്‍ പോകുന്ന വഴിയോ അതിനു ശേഷമോ പ്രതി തല്ലുകൊണ്ടതിന് കേസു കൊടുത്താല്‍ പൊലീസുകാര്‍ രക്ഷപെടും. ഇടക്കുള്ള സമയമാണു പ്രശ്നം. അതിനാല്‍ പോലീസ് കസ്റ്റഡിയില്‍ വച്ചു മര്‍ദനമേറ്റാല്‍ ആരും ഇറങ്ങിപ്പോകരുത്. കസ്റ്റഡിയിലിരിക്കെതന്നെ ആശുപത്രിയിലെത്തണം. എങ്കിലേ പോലീസിനെ ശിക്ഷിക്കാനാകൂ എന്നതു ഗുണപാഠം.

ഇനി ശാസ്ത്രീയ പരിശോധന - കീടനാശിനിയാണു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ എങ്ങിനെ തെളിയും ? തെളിഞ്ഞാല്‍ ഗ്രീഷ്മക്കു ശിക്ഷ കിട്ടിയേക്കാം. ഏറെക്കാലം പല ആശുപത്രികളില്‍ ചികിത്സ നടത്തിയ ശേഷം മരിച്ച ഷെറിനിന്‍റെ ആന്തരാവയവങ്ങളില്‍ കീടനാശിനി കെട്ടിക്കിടക്കുമോ ? മരണത്തിന്‍റെ അപ്പോഴത്തെ കാരണമെന്തെന്നല്ലേ പോസ്റ്റ്മോര്‍ട്ടത്തിലറിയാനാവൂ. അതിന്‍റെ മൂലകാരണം കീടനാശിനിയെന്നു വരണം. വന്നില്ലെങ്കിലൊ യഥാര്‍ത്ഥത്തില്‍ പ്രതിയാണെങ്കില്‍കൂടി ഗ്രീഷ്മ രക്ഷപെടും.

publive-image


കുങ്കുമം തൊട്ടതും പ്രണയചേഷ്ടകള്‍ നടത്തിയതും മെസേജുകള്‍ അയച്ചതും ഒന്നും തെളിവാകില്ല. അല്ലങ്കില്‍ മരണ മൊഴിയില്‍ അതുണ്ടാകണമായിരുന്നു. ഇപ്പോള്‍ ഉശിരുകാണിക്കുന്ന രക്ഷാകര്‍ത്താക്കള്‍ അവനോടു പറഞ്ഞു മരണമൊഴിയില്‍ അതുള്‍ക്കൊളളിക്കണമായിരുന്നു. ഇപ്പോള്‍ ചാനലുകളില്‍ കാണിക്കുന്ന വീറ് അന്ന് കാണിക്കണമായിരുന്നു.


ഇനി പോലീസിന്‍റെ കാര്യം കഷ്ടത്തിലാകുമോ. അല്ലങ്കില്‍ എന്തിനാണ് കേസ് തമിഴ്‌നാടിനെ ഏല്‍പ്പിക്കുന്നത് ? സംഭവസ്ഥലം എവിടെയാണോ അവിടുത്തെ പോലീസാണത് അന്വേഷിക്കേണ്ടത്. ഇത്ര ദിവസമായിട്ടും കീടനാശിനി കൊടുത്ത വീട് തമിഴ്‌നാട് അതിര്‍ത്തിക്കുള്ളിലാണെന്ന് പോലീസിന് അറിയില്ലായിരുന്നോ ? അറിയാമായിരുന്നല്ലോ. എന്നിട്ടിപ്പോള്‍ കീടനാശിനി കുപ്പി തമിഴ്‌നാട്ടില്‍ കൊണ്ടിട്ട് കേസവിടേക്കു മാറ്റാന്‍ തന്ത്രമിറക്കുകയാണെന്നാരെങ്കിലും വിശ്വസിച്ചാലോ ?

ഈ കുപ്പിയിലെ കീടനാശിനി തന്നെയാണു ഷെറിന്‍ കുടിച്ചതെന്നു തെളിയിക്കേണ്ട ബാധ്യത വേറെ. അതിന്‍റെ അംശങ്ങള്‍ വയറ്റിലുണ്ടായിരുന്നുവെന്നും തെളിയിക്കണം. ആദ്യം ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടിനും പ്രസക്തിയുണ്ട്.

പഠിച്ച കള്ളന്‍മാരെയും പഠിച്ച കള്ളികളെയും ഇന്നും പിടിക്കാനാവില്ല. അതാണ് ഇന്ത്യന്‍ തെളിവു നിയമം. ഗ്രീഷ്മ പഠിച്ച കള്ളിയാണെങ്കില്‍ അവള്‍ ഇതൊക്കെ ചെയ്തതു തന്ത്രപൂര്‍വ്വമായിരിക്കും. അതുകൊണ്ടാണല്ലോ മരണമൊഴിയില്‍ പോലും ഷെറിന്‍ അവളുടെ പേര്‍ പറയാതിരുന്നത്. അതിനുള്ള ബന്ധമൊക്കെ അവള്‍ അപ്പോഴും തുടര്‍ന്നിരുന്നത്.

ഇതൊരടിയാകുമോ പോലീസിന് ? ദിലീപ് കേസില്‍ അടിയുടെ പങ്കപ്പിരളിയായിരിക്കും. അതില്‍ നിന്നു ദിലീപ് ഊരിപ്പോരുമെന്ന് (അയാള്‍ കുറ്റവാളിയാണെങ്കില്‍ തന്നെ) ആര്‍ക്കാണറിയാത്തത്.

പോലീസിനെ നമ്പിയാല്‍ ഓടിവെളുത്തുപോകും എന്നതാണ് ഇതില്‍ നിന്നു ഉയരുന്ന ഗുണപാഠം.

Advertisment