/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ഗവര്‍ണര്‍ക്കെതിരെ സി.പി.എം പതിവു പരിപാടി ആരംഭിച്ചു കഴിഞ്ഞു. ആദ്യം കണ്‍വന്‍ഷന്‍. തുടര്‍ന്ന് മേഖലകളില്‍ കവലയോഗങ്ങള്‍. പണ്ടായിരുന്നെങ്കില്‍ കാല്‍നട ജാഥകൂടി ഉണ്ടാകുമായിരുന്നു. ഇക്കുറി അതുണ്ടാവില്ല. വാഹന പ്രചരണ ജാഥക്കാണെങ്കില്‍ നേരവുമില്ല. അതിനാലാണ് കവലയോഗങ്ങളില്‍ ഒതുക്കിയത്. ഇനി നവംമ്പര്‍ 15 ന് രാജ്ഭവന്‍ വളയല്‍.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സരിതയുടെ വെളിപ്പെടുത്തലുകളുടെ പേരില്‍ രാജിക്കായ് സെക്രട്ടറിയേറ്റ് വളഞ്ഞ അനുഭവം നമ്മുടെ മുമ്പിലുണ്ട്. അതിനു മുമ്പ് കാല്‍നടജാഥകള്‍, ചര്‍ച്ചാ യോഗങ്ങള്‍. ഒടുവില്‍ വളഞ്ഞുകഴിഞ്ഞപ്പോഴാണ് പിണറായിക്കു ഗുരുതരാവസ്ഥ മനസിലായത്. മണിക്കൂറുകള്‍ക്കുള്ളില്‍ വളയല്‍ അവസാനിപ്പിച്ചു.
അല്ലായിരുന്നെങ്കില്‍ അനന്തപുരി കത്തിയേനേ. അത്രക്കായിരുന്നു വന്നതും കടന്നു കയറിയതുമായ ക്രിമിനലുകളുടെ എണ്ണം. എല്ലാം മുസ്ലിങ്ങളും തീവ്രവാദികളല്ല. എന്നാല്‍ തീവ്രവാദികളില്‍ കൂടുതല്‍ മുസ്ലിങ്ങളാണ്. എന്നു പറയുമ്പോലെ എല്ലാ സി.പി.എംകാരും ക്രിമിനലുകളല്ല. പക്ഷെ ക്രിമനലുകളില്‍ (രാഷ്ട്രീയ) കൂടുതലും സി.പി.എം അനുഭാവികളാണ്.
15ന് രാജ്ഭവന്‍ വളയാന്‍ ഒരു ലക്ഷം പേര്‍ എത്തുമത്രെ. ഇത്രയും പേര്‍ മൂത്രമൊഴിക്കുകയും അപ്പി ഇടുകയും ചെയ്താല്‍തന്നെ ഗവര്‍ണര്‍ ഓടിപ്പോകും. അതിനുള്ള ഇടം സമീപത്തെങ്ങുമില്ല. അപ്പോള്‍ വഴിയില്‍ പോലീസ് തടയും. ബാരിക്കേടുകള്‍ ഉയര്‍ത്തും. അതു ചാടിക്കടക്കാന്‍ ആരെങ്കിലും ശ്രമിക്കാതിരിക്കുമോ ? സി.പി.എമ്മില്‍ അനാഥരായി നടക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ കയറിത്തുടങ്ങിയെന്നാണു ശത്രുക്കളുടെ വാര്‍ത്ത. അതാരംഭിച്ചിട്ടേറെക്കാലമായത്രെ.
അജിത് ഡോവല്‍ ഐ.ബിക്കാരെ പോല്ലുലര്‍ ഫ്രണ്ടുകാരുടെ വേഷമണിയിച്ച് അവരുടെ താവളങ്ങളിലേക്കയക്കും മുമ്പ് തന്നെ അവര്‍ ഈ ക്രിയ തുടങ്ങിയത്രെ. വേണ്ടവര്‍ക്കു വിശ്വസിക്കാം. അവിശ്വസിക്കാം. പക്ഷേ 15 ന് പൊടിപാറും. പണ്ട് പതിവായി ഇടക്കിടെ ബന്ദു പ്രഖ്യാപിക്കും. അന്നൊക്കെ കോണ്‍ഗ്രസ് മന്ത്രിമാര്‍ - ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ - സൈക്കിളില്‍ വരും. പത്രത്തില്‍ പടം വരാന്‍, ഒക്കെ ഭാവാഭിനയം. പക്ഷേ സാക്ഷാല്‍ കരുണാകരന്‍ വെറുതെ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു കാറില്‍ യാത്ര ചെയ്തു ബന്ദു പൊളിക്കും.
അതുപോലെ സമരം നടക്കുന്നതിനിടെ പുറത്തേക്കു പോകണമെന്ന് ഗവര്‍ണര്‍ കേരള പോലീസിനോട് പറഞ്ഞാല്‍ എന്തുചെയ്യും. ഒരു പാത തടസമില്ലാതെ തുറന്നിടേണ്ടത് പോലീസിന്‍റെ ആവശ്യമാണ്. ഗവര്‍ണര്‍ക്കു നെഞ്ചുവേദന വന്നാലോ ?
സംഗതി ഗുരുതരമാകും. ഈ വളയല്‍ ഖാന് അടിക്കാനുള്ള അടുത്ത വടിയായി തീരുമോ ? എന്നെ ഭരണകക്ഷിക്കാര്‍ വളഞ്ഞിരിക്കുന്നു. പുറത്തേക്കിറങ്ങാനാവുന്നില്ല. ഭരണാധിപനായ തനിക്കിതാണവസ്ഥയെങ്കില്‍ കേരളമെങ്ങനെ ? ഈ തരത്തിലൊരു റിപ്പോര്‍ട്ടു കിട്ടാന്‍ കാത്തിരിക്കുകയാകണം ബി.ജെ.പി. രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ.
മുഖ്യമന്ത്രി മലയാളത്തിലും ഗവര്‍ണര്‍ ഇംഗ്ലീഷിലും നടത്തുന്ന ഏറ്റുമുട്ടലുകള്‍ കണ്ടു വിസിലടിക്കുകയാണു കേരളം. ഏറെക്കാലമായി രാഷ്ട്രീയ അനിശ്ചിതവസ്ഥയുണ്ടായിട്ട്. മുമ്പാണെങ്കില്‍ ഒന്നും ഒന്നരയും ആളുകളുടെ ഭൂരിപക്ഷത്തിനു ഭരിക്കുന്നവര്‍ ഇടക്കിടെ താഴെ ഇറങ്ങുമായിരുന്നു. വീണ്ടും കയറുമായിരുന്നു. അങ്ങിനെയുള്ള കാലുമാറ്റങ്ങളും മന്ത്രിസഭ വീഴലും പിരിച്ചുവീടീലും ഗവര്‍ണര്‍ ഭരണവുമൊക്കെ പുതിയ തലമുറക്ക് അന്യം.
അവര്‍ക്കൊക്കെ അനുഭവിക്കാനും കാണാനും പഠിക്കാനും (?) ഉള്ള അവസരമാണ് കൈവരാന്‍ പോകുന്നത്. ഗവര്‍ണര്‍ രണ്ടും കല്‍പ്പിച്ചാണ്. കേന്ദ്രത്തിന്‍റെ പച്ചക്കൊടി ഇല്ലെങ്കില്‍ അദ്ദേഹം ഇത്ര ഉശിരുകാട്ടില്ല. അതിന്‍റെ അര്‍ത്ഥം കളി കൈവിട്ടാല്‍ രാഷ്ട്രപതി ഭരണം. അതിന്‍റെ മണം അടിച്ചുതുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താം. അതുവരെ ഗവര്‍ണര്‍ ഭരണം. അത് ഫലത്തില്‍ ബി.ജെ.പി ഭരണമാവില്ലേ ?
പാര്‍ട്ടി ഗ്രാമങ്ങളില്‍ പട്ടാളമിറങ്ങിയാല്‍ എന്തുചെയ്യും ? സഹകരണസംഘങ്ങള്‍ അമിത്ഷാ പിടിച്ചെടുത്താല്‍ അണികള്‍ എന്തുചെയ്യും. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ബാങ്കില്‍ കിടക്കുന്ന ഫണ്ട് 90 കോടിയാണത്രെ. തലസ്ഥാനത്ത് 25 കോടി.
ഇതൊക്കെ നല്‍കിയവന്‍റെ വീട്ടില്‍ ഇന്‍കംടാക്സ് കയറില്ലേ ? ജയിലും പോലീസുമൊക്കെ ബി.ജെ.പി യുടെ കൈയ്യിലായാലെന്താ സ്ഥിതി ? ഇന്ത്യയാകെ എതിരായപ്പോള്‍ അടിയന്തിരാവസ്ഥക്ക് അനുകൂലമായി വോട്ടു ചെയ്തതാണ് മലയാളികള്‍.
കിറ്റ് കൊടുത്തപ്പോള്‍ കണ്ണു മഞ്ഞളിച്ചതാണീ പ്രബുദ്ധ കേരളം. നക്കാപ്പിച്ച കൊടുത്താല്‍ ആരും വീണുപോകും. അതാണ് നമ്മുടെ സ്ഥായീഭാവം.
കേന്ദ്രഭരണമായാല്‍ പുതിയ പദ്ധതികളും കിറ്റുകളുമൊക്കെ മോഡി വന്നു മേയും. അകത്താകുമെന്നായാല്‍ കീഴടങ്ങാത്തവരല്ല തിരുമേനിമാരും ഇമാംമാരുമൊന്നും. മറക്കേണ്ട.