Advertisment

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ഒമാനില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

New Update

publive-image

മസ്‌ക്കറ്റ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി സലാലയിൽ അന്തരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മൻസിൽ ബാബു അബ്ദുൽ ഖാദർ (43) ആണ് മരിച്ചത്. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചു.

സാദയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പമാണ് സലാലയില്‍ താമസിച്ചിരുന്നത്. ഭാര്യ - സെഫാന ബാബു. രണ്ട് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment