Advertisment

ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

മസ്കത്ത്: വയനാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പുഴമുടി പുതുശ്ശേരിക്കുന്ന അബ്ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണു മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മരണം. 20 വര്‍ഷമായി മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.

പിതാവ്: സൈതലവി, മാതാവ്: നഫീസ, ഭാര്യ: നൂഫൈസ. മക്കൾ: ഫാത്തിമ ഫർസാന (16), ഹംന ഫരീന (13),ഇഹ്സാൻ ഇബ്റാഹീം (8), എട്ട് മാസം പ്രായമായ ഫിദ ഫർസിയ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.

Advertisment