Advertisment

മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

New Update

publive-image

മസ്‌കത്ത്: തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു. വല്ലച്ചിറ പറക്കന്‍ ഹൗസില്‍ പി. പി. ജോസപ്പന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പീറ്റര്‍ ജോസഫ് റൂവി എംബിഡി ഏരിയയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

അമ്മ - മറീന ജോസഫ്. ഭാര്യ - അനുപ ജോണി (ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‍സ്). സഹോദരി - ആനി. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‍കാരം വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.

Advertisment