Advertisment

ബാല്‍ക്കണിയില്‍ നിന്ന് വീണ് ഒമാനില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

New Update

publive-image

Advertisment

സലാല: മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജോ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ മരിച്ചത്.

കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയായിരുന്നു സംഭവം. താഴെ വീണ സോപ്പ്​ ഫ്ലാറ്റിന്റെ മുകളിലേക്ക്​ എറിഞ്ഞ്​ കൊടുക്കുന്നതിനിടെ ​പിടിക്കാൻ ശ്രമിക്കവേ താഴേക്ക്​ വീഴുകയായിരുന്നു.

ഔഖത്ത്​ സുൽത്താൻ ഖാബൂസ്​ ഹോസ്പിറ്റലിന്​ എതിർവശത്താണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് അപകടം സംഭവിച്ചത്. ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്​: വർഗീസ്​. മാതാവ്​: മറിയാമ്മ. ഭാര്യ: നീതുമോൾ മാത്യൂ (നഴ്​സ്​, സുൽത്താൻ ഖാബൂസ്​ ഹോസ്​പ്പിറ്റൽ). മക്കൾ: ഡാൻ വർഗ്ഗീസ്​ സിജോ, ഡെറിക്​, ജൂസെഫ്.​

Advertisment