Advertisment

അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഒമാനില്‍ മരിച്ചു; അന്ത്യം തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ

New Update

publive-image

Advertisment

മസ്കത്ത്: അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം കടത്തുരുത്തി കടവൂര്‍ തോന്നാക്കല്‍ സ്വദേശി വെട്ടുവിള പുതിയാല്‍ പുത്തന്‍ വീട്ടില്‍ ഗോപകുമാര്‍ (41) ആണ് മരിച്ചത്​.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടർന്ന് റുസ്​താക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ്​ മരണം. പിതാവ്: സദാശിവന്‍ നായര്‍, മാതാവ്: സീതാ ലക്ഷ്മി അമ്മ. ഭാര്യ: ആതിര. മക്കള്‍: ഗൗതം, ഗൗതമി.

Advertisment