Advertisment

ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

മസ്‌കത്ത്: ഒമാനിലെ സലാലയില്‍ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ മഞ്ഞമങ്കാല സ്വദേശി ചാരുവില്ല തഴത്തിൽ വീട്ടിൽ പ്രഭാകരനെയാണ് ​ സലാല സെന്ററിലെ മസ്ജിദ് അഖീലിന് സമീപമുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്​. 65 വയസായിരുന്നു. മ്യതദേഹത്തിന് കുറച്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ മേസൻ ആയി ജോലി ചെയ്ത് വരികയായിരുന്ന പ്രഭാകരന്‍ അവിവാഹിതനാണ്. കുറെ വർഷങ്ങളായി നാട്ടിൽ പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പിതാവ്: ജനാര്‍ദ്ദനന്‍ ആചാരി. മാതാവ്: തങ്കമ്മ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.

Advertisment