Advertisment

നാട്ടില്‍ പോയി തിരിച്ചെത്തിയത് ഒരു മാസം മുമ്പ്; ഒമാനില്‍ മലയാളി യുവാവ് മരിച്ചു

New Update

publive-image

മസ്‍കത്ത്: മലയാളി യുവാവ് ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വെങ്ങോട് കടവൂര്‍ വിലാസ് ഭവനില്‍ കിരണ്‍ (23) ആണ് മരിച്ചത്. ഇലക്​ട്രീഷനായി ജോലി ചെയ്​തുവരികയായിരുന്നു. നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അവിവാഹിതനാണ്. കുടുംബവുമൊത്ത്​ ഒമാനിലായിരുന്നു താമസം​.

അമ്മ നാട്ടിൽ പോയിരിക്കയാണ് വിയോഗം. അച്ഛൻ: സുരേഷ്. അമ്മ: ബിന്ദുറാണി. ഒരു സഹോദരിയുണ്ട്. സഹം ഗവണ്‍മെന്റ് ഹോസ്‍പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഹിജാരിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisment