/sathyam/media/post_attachments/LeiTwdP1VdS08quAPLGQ.jpg)
മുണ്ടൂർ: മനസ്സിനെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളും കാഴ്ചകളും അക്ഷയ് രാധൻ ചിത്രങ്ങളാക്കുമ്പോൾ അവ ജീവൻ തുടിക്കുന്നതായി മാറുകയാണ്. ചിത്രകല എവിടെനിന്നും പരിശീലിച്ചിട്ടില്ലാത്ത അക്ഷയ്, ജന്മസിദ്ധമായ വാസനകൊണ്ടാണ് വരയുടെ ലോകത്ത് വർണങ്ങളുടെ വസന്തമൊരുക്കുന്നത്.
മുണ്ടൂർ വാലിപ്പറമ്പ് രാധാകൃഷ്ണ കുറുപ്പ് - വത്സല ദമ്പതികളുടെ മകനാണ് മുണ്ടൂർ എംഇഎസ് ഹൈസ്കൂളിലെ വിദ്യാർഥിയായ അക്ഷയ് രാധൻ. സഹോദരി അഷിത ബി.കോം വിദ്യാർത്ഥിനിയാണ്.
കുഞ്ഞുനാളിലെ ഉള്ള വരയെ കുസൃതിയായി അവഗണിക്കാതെ പ്രോത്സാഹിപ്പിക്കാനാണ് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചത്. പഠനത്തിൽ മിടുക്കനായ അക്ഷയ്രാധന് എസ്എസ്എൽസി പരീക്ഷയിലും മിന്നും വിജയം നേടാനായി.
ജീവൻ തുടിക്കുന്ന അനേകം ചിത്രങ്ങൾ അക്ഷയിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി മമ്മൂട്ടി മോഹൻലാൽ വരെയുള്ളവരുടെ ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ട്. ചിത്രകലയിൽ വർണ്ണ വിസ്മയം തീർക്കുന്ന അക്ഷയ് രാധന് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.