Advertisment

കരിമ്പ എരുമേനിയിൽ കുടുംബശ്രീയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആർവി ഗ്രൂപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

പാലക്കാട്‌: സ്ത്രീശാക്തീകരണത്തിന്റെ മുഖശ്രീയായ കുടുംബശ്രീയുടെ, കരിമ്പ എരുമേനി 15 അയൽക്കൂട്ടങ്ങളുടെയും സഹകരണത്തോടെ സംയുക്ത മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പ്രേമൻ അധ്യക്ഷയായി.

പൊതുജനങ്ങള്‍ക്കിടയില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് അനിവാര്യവുമായിത്തീര്‍ന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് തുണയാകുന്ന മെഡിക്കൽ ക്യാമ്പ് കുടുംബശ്രീ എരുമേനി ഫണ്ട്‌ ഹാളിൽ സംഘടിപ്പിച്ചത്.

ജനറൽ മെഡിസിൻ,ഡയബറ്റോളജി, ആയുർവേദം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു. ആർവി ഹോസ്പിറ്റൽ സിഇഒ ഡോ.റസിത ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നത് എങ്ങനെ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

ആയുർവേദ വിഭാഗം ഡോ.ബ്ലെസി, ആർവി ഹോസ്പിറ്റൽചെയർമാൻ പി.സി. ചാക്കോ, മാനേജർ പ്രേംസ് ജേക്കബ്, പിആർഒ ടോമി, സിഡിഎസ് സാറാമ്മ കുഞ്ഞുമോൻ, എഡിഎസ് അംഗങ്ങൾ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വയോജനങ്ങളെ ആദരിക്കൽ ചടങ്ങും കലാപരിപാടികളും അരങ്ങേറി.

Advertisment