Advertisment

ലഹരിക്കും ട്രാഫിക് ലംഘനങ്ങൾക്കുമെതിരെ കല്ലടിക്കോട് പോലീസ് ജനമൈത്രി കർമ്മ പദ്ധതി ശക്തമാക്കും

New Update

publive-image

Advertisment

പാലക്കാട്: ട്രാഫിക് നിയമ ലംഘനങ്ങൾക്കും മൊബൈൽ ദുരുപയോഗങ്ങള്‍ക്കുമെതിരെ കൂടുതൽ ശക്തമായ കർമ പദ്ധതികൾ നടപ്പാക്കാൻ കല്ലടിക്കോട് പോലീസ് ജനമൈത്രി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനം.

കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്ന വിധമാണ് വൈവിധ്യമാർന്ന കർമ്മ പരിപാടികൾ. പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും അഭിപ്രായവും സ്വീകരിച്ച് പോലീസിന്റെ പ്രവർത്തനം കൂടുതൽ ജനക്ഷേമമാക്കാനാണ് ആലോചിക്കുന്നത്.

ദേശീയ പാതയിൽ സുരക്ഷിത യാത്രയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിയുണ്ടാക്കുന്നതിനായി, ഗതാഗതസംവിധാനം കാര്യക്ഷമമാക്കാനും സമിതി ഇടപെടൽ നടത്തും. ജനങ്ങളും പോലീസും തമ്മിലുള്ള സൗഹൃദം വളർത്തി പോലീസ് ജനങ്ങൾക്കൊപ്പമാണെന്ന സന്ദേശം നൽകുന്ന പുതിയ പ്രവർത്തനങ്ങൾക്കും രൂപം നൽകും.

ജനമൈത്രി സമിതിക്കും പ്രവർത്തന പരിപാടികൾക്കും, പുതുമുഖം നൽകാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക യോഗത്തിൽ എസ് ഐ അനീഷ്.എസ് അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ സ്റ്റൈലേഷ് കൃഷ്ണ.പി, നിഷാജ്.വി.എം, ജനമൈത്രി അംഗങ്ങളായ ചന്ദ്രൻ തച്ചമ്പാറ, സുരേഷ് കപ്പടം, സമദ് കല്ലടിക്കോട്, രാജേഷ് രാജൻ, സൈജു എബ്രഹാം, റിയാസ് കരിമ്പ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Advertisment