Advertisment

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ജില്ലാ കളക്ടർ മൃണ്മയി ജോഷിക്കു യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

പാലക്കാട്: പുതിയ തസ്തികയിലേക്ക് മാറ്റമായി പാലക്കാടിനോട് വിടപറയുന്ന ജില്ലാ പബ്ലിക് ലൈബ്രറിയുടെ ചെയർ പേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ മൃണ്മയി ജോഷിക്കു പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി

സമുചിതമായ യാത്രയയപ്പ് നൽകി.

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി വൈസ് ചെയർമാൻ സി.പി.പ്രമോദ് അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗം എ.പ്രഭാകരൻ.എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കർത്തവ്യനിരതകൊണ്ടും കര്മകുശലത കൊണ്ടും കാര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശുഷ്കാന്തികൊണ്ടും പെരുമാറ്റത്തിലുള്ള ലാളിത്യം കൊണ്ടും സാധാരണക്കാരന്റെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് പരിഹാരങ്ങൾ കാണുന്നതിനുള്ള ആർജ്ജവം കൊണ്ടും അനിതര സാധാരണവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് മൃണ്മയി ജോഷി കഴിഞ്ഞ രണ്ടു വര്ഷം കാഴ്ചവെച്ചതെന്നു

ഉദ്‌ഘാടനപ്രസംഗത്തിൽ എ.പ്രഭാകരൻ എം.എൽ. പറഞ്ഞു.

പ്രൊഫ.പി.എ.വാസുദേവൻ, പ്രൊഫ.സി.സോമശേഖരൻ, ഡോ .പി.മുരളി എന്നിവർ ആശംസകൾ നേർന്നു. ചെയർ പേഴ്‌സൺ എന്ന നിലയിൽ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് മൃണ്മയി ജോഷി നൽകിയ അവിസ്മരണീയ സേവനങ്ങൾക്കുള്ള കൃതജ്ഞത രേഖപ്പെടുത്തുന്ന സ്നേഹോപഹാരം പ്രൊഫ.പി.എ.വാസുദേവൻ കൈമാറി.

ഒ. വി.വിജയൻ സ്മാരകത്തിന് വേണ്ടി എം.എൽ.എ എ.പ്രഭാകരനും സ്വരലയക്കു വേണ്ടി സി.രഘുകുമാറും

പാലക്കാട് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റിക്ക് വേണ്ടി പ്രൊഫ.സി.സോമശേഖരനും ഉപഹാരങ്ങൾ സമർപ്പിച്ചു.

ജില്ലാ കളക്ടർ മൃണ്മയി ജോഷി സമുചിതമായി മറുമൊഴി നടത്തി.

കേരളത്തിലെ തന്നെ ഏറ്റവും കർമ്മനിരതമായ സാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലാ ലൈബ്രറിയുടെ വളർച്ചയിൽ ചെറിയ പങ്കു വഹിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നു മറുമൊഴിയിൽ മൃണ്മയി ജോഷി പ്രസ്താവിച്ചു.

ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് കൂടുതൽ ഉയരങ്ങൾ ഈ സ്ഥാപനം കൈവരിക്കട്ടെ എന്നാശംസിച്ചു. പ്രൊഫ.കെ.മോഹൻദാസിന്റെ പ്രാരംഭത്തോടെ ആരംഭിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ സ്വാഗതവും ശ്രീകൃഷ്ണപുരം മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി.

Advertisment