Advertisment

കരിമ്പ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ ബിആർസി സ്നേഹാലയം എട്ടാം വാർഷികവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നടത്തി

New Update

publive-image

Advertisment

മണ്ണാർക്കാട്: പ്രത്യേക വാത്സല്യവും ശ്രദ്ധയും അറിവും നല്‍കി ഭിന്നശേഷി കുട്ടികളെ പരിചരിച്ചു വരുന്ന കരിമ്പ ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ബിആർസി സ്നേഹാലയത്തിന്റെ, എട്ടാം വാർഷികവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ വിജയൻ അധ്യക്ഷയായി.

നിസാര കാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഒരു വലിയ പാഠമാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍.അവശത അനുഭവിക്കുന്നവരിൽ ഒരു മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതില്‍ സര്‍ക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹതാപമല്ല സമൂഹത്തിന്‍റെ അംഗീകാരമാണ് ആവശ്യമെന്ന് പ്രസംഗകർ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ. സി.ഗിരീഷ്, മോഹനൻ, കെ.കെ. ചന്ദ്രൻ, റംലത്ത്, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡാൻ.ജെ. വട്ടോളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിപ്രസാദ്, അസി.സെക്രട്ടറി പ്രദീപ്‌ എ. ഫെർണാണ്ടസ്, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

കൊപ്പം വർണ്ണശലഭം നാടൻപാട്ട് കളിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹാലയത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നാടൻ പാട്ടും അരങ്ങേറി.

Advertisment