Advertisment

എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ കുട്ടികൾ ഒരുക്കിയ സ്കൂൾ പത്രം ശ്രദ്ധേയമായി

New Update

publive-image

Advertisment

എടത്തനാട്ടുകര: ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ പ്രസിദ്ധീകരിച്ച എട്ട്‌ പേജ്‌ കളർ പത്രം 'മികവ്‌ 2023' ശ്രദ്ധേയമായി. സ്കൂളിന്‌ ലഭിച്ച സംസ്ഥാന തല പുരസ്‌കാരങ്ങളായ ഹരിതവിദ്യാലയം,മികച്ച പി.ടി.എ. അവാർഡുകൾ സ്കൂൾ പി.ടി.എ കമ്മറ്റി പ്രസിദ്ധീകരിച്ച പത്രത്തിലെ ഒന്നാം പേജ്‌ വാർത്തകളാണ്‌. സ്കൂളിന്റെ ചരിത്രവും ഉൽഘാടനത്തിനൊരുങ്ങിയ രണ്ട്‌ കെട്ടിട സമുച്ചയങ്ങളുടെ പടവും വാർത്തയും ഒന്നാം പേജിൽ ഇടം പിടിച്ചിട്ടുണ്ട്‌.

സ്കൂളിനു കീഴിൽ ഭിന്ന ശേഷിക്കർക്കായി സംഘടിപ്പിച്ച 'ചമയം 2കെ23 സർഗോൽസവം' വാർത്തയും മെയ്‌ 1ന്‌ നടക്കുന്ന ഹയർ സെക്കന്ററി വിഭാഗം പൂർവ്വ വിദ്യാർഥികളുടെ സമ്പൂർണ സംഗമം 'എസ 2025' വാർത്തയും അവസാന പേജിലുണ്ട്‌.

ലവ്‌ ആന്റ്‌ സർവ്‌ സന്നദ്ധ സംഘടനക്കു കീഴിൽ സ്കൂളിലെ അഞ്ച്‌ കുട്ടികളെ ദത്തെടുത്തതും സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളുടേയും ക്ലബ്ബുകളുടേയും വൈവിധ്യമാർന്ന പ്രവർത്തങ്ങളും സ്കൂളിന്റെ തനതായ ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾപ്പേജുകളിൽ ഉണ്ട്‌. സ്കൂളിലെ 31 അധ്യാപകരുടേതടക്കം 33 ജീവനക്കാരുടെ 40 കുട്ടികൾ സ്കൂളിൽ പഠിക്കുന്നതിന്റെ പടവും വാർത്തയും പത്രത്തിലുണ്ട്‌.

പ്രിൻസിപ്പൽ എസ്‌.പ്രതീഭ ചീഫ്‌ എഡിറ്ററായും പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ എഡിറ്ററായും അധ്യാപകരായ പി.അബ്ദുസ്സലാം, എസ്‌.ഉണ്ണികൃഷ്ണൻ നായർ എന്നിവർ സ്റ്റാഫ്‌ എഡിറ്റർമാരുമായ പത്രാധിപ സമിതിയാണ്‌ സ്കൂൾ പത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്‌. സ്കൂൾ പത്രം അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, സ്കൂൾ എസ്‌.എം.സി. ചെയർമാൻ സിദ്ദീഖ്‌ പാലത്തിങ്ങലിനു നൽകി പ്രകാശനം ചെയ്തു.

Advertisment