Advertisment

നാല് പതിറ്റാണ്ടിന് ശേഷം കരിമ്പ ഗവ: ഹയർ സെക്കന്ററി സ്കൂളില്‍ സഹപാഠികൾ ഒത്തുചേരുന്നു... മെയ് 21 ന് 'ഓർമ്മപ്പൂക്കൾ'

New Update

publive-image

Advertisment

മണ്ണാർക്കാട്: കരിമ്പ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 1981 എസ്എസ്എൽസി ബാച്ചിൽ പഠിച്ച വിദ്യാർത്ഥികൾ 2023 മെയ് 21 ന് ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വീണ്ടും ഒത്തുചേരുകയാണ്. നീണ്ട 42 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂൾ ഓർമ്മകൾ പുതുക്കുന്നതിനായി അവർ മാതൃവിദ്യാലയത്തിലേയ്ക്ക് തിരികെ എത്തുന്നത്.

പരിപാടിയിൽ മധുരിയ്ക്കും ഓർമ്മകൾ പങ്കുവെയ്ക്കുന്നതോടൊപ്പം, വിട്ടു പോയ കൂട്ടുകാരെ അനുസ്മരിയ്ക്കൽ, പരിചയം പുതുക്കൽ, കലാ സാംസ്കാരിക പരിപാടികൾ, എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. പത്ത് എ, ബി, സി, ഡിവിഷനുകളിലായി 1981 ൽ നൂറ്റിമുപ്പതോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. അതിൽ കുറച്ചു പേർ കാലയവനികക്കുള്ളിൽ മറഞ്ഞിരിയ്ക്കുന്നു.

ബാക്കിയുള്ള ഭൂരിഭാഗം പേരെയും കണ്ടെത്തി 'ഓർമ്മപ്പൂക്കളി'ലെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് ഈ ബാച്ചിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് പരിപാടിയ്ക്ക് നേതൃത്വം നൽകുന്ന എം.ചന്ദ്രികാ ബായ്, വി.പി.ജയരാജൻ, സാബു മാത്യു, അബ്ദുറഹ്മാൻ, ബാബു മാത്യു, ജാസ്മിൻ, സുന്ദരൻ, സുരേന്ദ്രൻ ആനപ്പാറ, മുഹമ്മദ്റാഫി തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

അധ്യാപകരെ ആദരിയ്ക്കൽ, കുടുംബ സംഗമം, വിനോദ യാത്രകൾ തുടങ്ങി വിവിധങ്ങളായ തുടർ പരിപാടികൾ 'ഓർമ്മപ്പൂക്കൾ' ചർച്ച ചെയ്ത് തീരുമാനിക്കും. ഒരു പൊതു വിദ്യാലയത്തിൽ ഒരുമിച്ച് പഠിയ്ക്കുകയും ജീവിതത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്തവർ, വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരുമിച്ചു കൂടാനൊരുങ്ങുന്നു എന്നതു തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.

അന്വേഷണങ്ങൾക്ക്: 89214 02932

Advertisment