Advertisment

പറയിപെറ്റ പന്തിരുകുലത്തിൽ ചൈത്രം ചിത്രകലാ പെരുമ; മഹാകവി കുമാരനാശാന്റെ 150 -ാം ജന്മ വാർഷികത്തോടനുബന്ധിച്ച് കോടനാട്ട് മനയിൽ ചൈത്രം ചിത്രകലാകാരന്മാർ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

പ്രസിദ്ധമായ കോടനാട്ട് മനയിൽ ചൈത്രം ചിത്രകലാകാരന്മാർ 'കുമാരനാശാന്റെ കാവ്യഭാവങ്ങളുടെ ചിത്രാവിഷ്കാരം' നടത്തിയപ്പോൾ

പട്ടാമ്പി: പറയിപെറ്റ പന്തിരുകുലം സ്മരണകൾ ഉയർത്തി നിൽക്കുന്ന അഗ്നിഹോത്രികളുടെ കാലഘട്ടവുമായി ഇഴചേർന്നു നിൽക്കുന്ന കോടനാട്ട് മനയിൽ ചൈത്രം ചിത്രകലാകാരന്മാർ ഒത്തുകൂടിയത് നവ്യാനുഭവവുമായി. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് സാമൂഹ്യ പരിഷ്കരണ ചിന്തയിലൂന്നി കേരളീയ സമൂഹത്തെ ഉദ്ബുദ്ധമാക്കിയ മഹാകവി കുമാരനാശാന്റെ 150 -ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ടിഎൽഎഫുമായി സഹകരിച്ചാണ് ചൈത്രം ചിത്രകലാ കൂട്ടായ്മയുടെ തുടർ ക്യാമ്പ് നടത്തിയത്.

ആശാന്റെ മാനസപുത്രിമാരായ നളിനിയും ലീലയും വാസവദത്തയും ചണ്ഡാലിയും കൂടാതെ ഉപഗുപ്തനും ദുരവസ്ഥയും വീണപൂവുമൊക്കെ ജീവസുറ്റ ചിത്രങ്ങളായപ്പോൾ ഐതിഹ്യമൂറുന്ന കോടനാട് മനക്കും അലങ്കാരമായി. ഒരു പ്രദേശത്തെ ഒന്നാകെ നവോന്മേഷത്തിലേക്കും നവചിന്തയിലേക്കും പ്രസരിപ്പിച്ചതായിരുന്നു ചൈത്രം കൂട്ടായ്മയുടെ ക്യാമ്പ്.

ചൈത്രം സാരഥികളായ അർച്ചന കൃഷ്ണൻ, അനിതാ വർമ്മ, ബിന്ദു മുണ്ടൂർ, എൽ ആർ പി.കുമാർ, ദിവ്യ സുധാകരൻ, പ്രശാന്തി, മൈത്രി വിജയൻ, അഞ്ജു മോഹൻദാസ്, അശോക് കുമാർ തുടങ്ങിയവർ ചിത്രകലക്കും കാര്യപരിപാടികൾക്കും നേതൃത്വം നൽകി.

 

Advertisment