Advertisment

മാനവികത പരമ പ്രധാനം; തീവ്രധാരകളെ പ്രതിരോധിച്ച കർണാടക രാജ്യത്തിന് മാതൃക: കെഎൻഎം

New Update

publive-image

Advertisment

കെഎൻഎം എടത്തനടകര സൗത്ത്, നോർത്ത് മണ്ഡലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മഹല്ല് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്യുന്നു

അലനല്ലൂർ: അപര വിദ്വേഷമുണ്ടാക്കാൻ സമൂഹത്തിനിടയിൽ വർഗീയ കാർഡിറക്കിയവരെയും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇറങ്ങിയ തീവ്രധാരക്കാരെയും പ്രതിരോധിച്ച കർണാടക ജനത രാജ്യത്തിന് അഭിമാനമാനവും മാതൃകയുമാണെന്ന് കെഎൻഎം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീൻകുട്ടി മൗലവി അഭിപ്രായപ്പെട്ടു.

ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുത്തും മതേതരത്ത്വത്തെ പ്രചരിപ്പിക്കാനുള്ള പദ്ധതികളാണ് ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്ത്തുൽ മുജാഹിദീൻ എടത്തനാട്ടുകര സൗത്ത്, നോർത്ത് മണ്ഡലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മഹല്ല് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

30 മഹല്ലുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത സംഗമത്തിൽ മഹല്ലുകളുടെ നടത്തിപ്പും, ക്രമീകരണങ്ങളും, ശാസ്ത്രീയാടിസ്ഥാനത്തിലാക്കി, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമൂഹിക തിന്മകളായ മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ, ചൂതാട്ടം, തുടങ്ങിയവക്കെതിരെ ഒരുമിച്ചു മുന്നേറുവാനും ക്ഷേമപ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുവാനും, വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ അഭിരുചി കണ്ടെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന കരിയർ ഗൈഡൻസ് പ്രവർത്തന ശക്തിപ്പെടുത്തുവാനും തീരുമാനിച്ചു.

യോഗത്തിൽ കെഎൻഎം പ്രസിഡണ്ട് നോർത്ത് മണ്ഡലം കാപ്പിൽ മൂസ ഹാജി അധ്യക്ഷത വഹിച്ചു. എം.മുഹമ്മദാലി മിഷ്കാത്തി, മാതൃക മഹല്ലിന്റെ നിർമ്മിതി, ഉസ്മാൻ മിഷ്കാത്തി 'മറക്കാതിരിക്കുക നമ്മുടെ ഉത്തരവാദിത്വം' എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. കെഎൻഎം എടത്തനാട്ടുകര സൗത്ത് മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി, നോർത്ത് മണ്ഡലം സെക്രട്ടറി പിപി സുബൈർ മാസ്റ്റർ, പി.കുഞ്ഞി മൊയ്തീൻ മാസ്റ്റർ, ഐഎസ്എം ജില്ലാ സെക്രട്ടറി വി സി ഷൗക്കത്തലി മാസ്റ്റർ, വി.ഷൗക്കത്തലി അൻസാരി.പി.കെ.സെക്കരിയ്യ സ്വലാഹി, കെ.കെ.സക്കീർ ഹുസൈൻ അൻസാരി തുടങ്ങിയവർ സംസാരിച്ചു.

Advertisment