Advertisment

ചരിത്ര നിഷേധത്തിനും പാഠപുസ്തകങ്ങളിലെ കാവിവൽക്കരണത്തിനുമെതിരെ മണ്ണാർക്കാട് സബ് ജില്ലാ ജനകീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥക്ക് കരിമ്പയിൽ സ്വീകരണം നൽകി

New Update

publive-image

Advertisment

കരിമ്പ: എൻസിഇആർടി പാഠപുസ്തകങ്ങളിലെ വർഗീയവൽക്കരണത്തിനും ചരിത്ര വസ്തുതകളുടെ നിഷേധത്തിനുമെതിരെ ജനകീയ വിദ്യാഭ്യാസ സമിതി മണ്ണാർക്കാട് സബ് ജില്ല സംഘടിപ്പിച്ച രണ്ടാം ദിവസത്തെ കാൽനട പ്രചരണ ജാഥക്ക് കരിമ്പ പള്ളിപ്പടിയിൽ സമാപനം.

മെയ് 25നു എടത്തനാട്ടുകര കോട്ടപ്പള്ളയിൽ നിന്നും തുടക്കം കുറിച്ച കാൽനട ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷമാണ് കരിമ്പയിൽ എത്തിച്ചേർന്നത്. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് തുടങ്ങി 11 സംഘടനകൾ സംയുക്തമായി ജനകീയ വിദ്യാഭ്യാസ സമിതിക്ക് കീഴിലാണ് സമരപരിപാടി നടത്തിയത്.

പിഎം മധു, ബൈജു പി ശങ്കർ, യൂസഫ് പി എന്നിവർ ജാഥ ഒന്ന് ക്യാപ്റ്റന്മാരായും, എആർ രവിശങ്കർ, എം കൃഷ്ണദാസ്, കെകെ മണികണ്ഠൻ എന്നിവർ ജാഥ രണ്ട് ക്യാപ്റ്റൻമാരായും കാൽനട പ്രചരണ ജാഥയ്ക്കും വിദ്യാഭ്യാസ സദസ്സിനും നേതൃത്വം നൽകി.

കരിമ്പ-പള്ളിപ്പടിയിൽ നടന്ന സമാപന യോഗത്തിൽ ജിമ്മി മാത്യു അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു. കെകെ മണികണ്ഠൻ, എആർ രവിശങ്കർ, പിഎസ് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment