Advertisment

സൗഹൃദത്തിന് പ്രാധാന്യം നൽകി ആരംഭിച്ച വാട്സ്ആപ് കൂട്ടായ്മയിലൂടെ 1990-91 കാലത്തെ കരിമ്പയിലെ സഹപാഠികൾ ഒത്തുകൂടി... 'ഓർമ്മ വസന്തം' എന്നപേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടത്തി

New Update

publive-image

Advertisment

കരിമ്പ: കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ 1990-91 എസ് എസ് എൽ സി ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം 'ഓർമ്മ വസന്തം' എന്നപേരിൽ വിവിധ പരിപാടികളോടെ നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പഴയകാല സഹപാഠികൾ അനുഭവങ്ങൾ പങ്കുവച്ചും കലാപരിപാടികൾ അവതരിപ്പിച്ചും 'ഓർമ്മ വസന്തം' അവിസ്മരണീയമാക്കി.

മൂന്നു പതിറ്റാണ്ടിനു ശേഷം കയ്യിൽ പുസ്തകങ്ങളില്ലാതെ പഴയ ഇടവഴികളിലൂടെ നടന്ന് കൂട്ടുകാരോടൊത്ത് കുശലം പറഞ്ഞ് ക്ലാസ് മുറിയിൽ ഒന്നിച്ചിരുന്നപ്പോൾ അവരെല്ലാം മനസ്സുകൊണ്ടു പഴയ വിദ്യാർഥികളായി. നടന്നു പോയ വഴികളും ക്ലാസ് മുറികളും സ്നേഹപൂർവ്വം ശാസിച്ച അധ്യാപകരും കളിസ്ഥലവും വരാന്തകളുമെല്ലാം അവർ ഓർത്തെടുത്ത് നോക്കി കണ്ടു.

ആൾക്കൂട്ടത്തിൽ നിന്ന് പഴയ സഹപാഠികളെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു പലരും. ഓർമ്മ വസന്തം പരിപാടിയുടെ ഭാഗമായി അധ്യാപകരെ ആദരിക്കൽ സഹപാഠികളെ ആദരിക്കൽ സഹപാഠികളുടെ മക്കളിൽ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കൽ എന്നിവ നടത്തി.

30 വർഷങ്ങൾക്കു മുമ്പ് സ്കൂളിൽ പഠിപ്പിച്ച ഇരുപതോളം അധ്യാപകർ ഓർമ്മ വസന്തത്തിന് എത്തി. ബിജു ചാർലി അധ്യക്ഷനായി. രാധ ലക്ഷ്മണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജയപ്രകാശ്, മുരളീധരൻ, ശ്രീകാന്ത്, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment