Advertisment

അവർ പഠിക്കട്ടെ, കരുതലേകാം... പാലക്കാട് ജില്ലയിലെ കുട്ടികൾക്ക് കൈത്താങ്ങായി 'ബാക്ക് ടു സ്കൂൾ' പദ്ധതി ഉദ്ഘാടനം ചെയ്തു

publive-image

Advertisment

പാലക്കാട്‌: ജില്ലയിലെ വിവിധ ഇടങ്ങളിൽ സാധു കുടുംബങ്ങളിലെ കുട്ടികൾക്ക് നൽകുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി സ്‌കൂള്‍ കിറ്റുകള്‍ വ്യത്യസ്ത കേന്ദ്രങ്ങളിൽ വിതരണം ചെയ്തു. വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബാക്ക് ടു സ്കൂൾ എന്ന പേരിൽ നടത്തിയ പദ്ധതി യുജിഎസ് ഗ്രൂപ്പ് എംഡി അജിത് പാലാട്ട് ഉദ്ഘാടനം ചെയ്തു.

കല്ലടിക്കോട് ചുങ്കം എസ്എഡിസി ഹാളിൽ നടന്ന പഠനോപകരണങ്ങള്‍ അടങ്ങിയ സ്കൂൾ ബാഗ് വിതരണം ചെയ്ത പരിപാടിയിൽ ഷബീർ അലി അധ്യക്ഷനായി.‘ബാക്ക് ടു സ്‌കൂള്‍’ പദ്ധതിയിലൂടെ നൽകുന്ന സഹായത്തിന് ഓരോ വാർഡിലും അതാത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മുഖേനയാണ് അർഹരായ കുട്ടികളെ കണ്ടെത്തിയത്.ഇതിനുപുറമെ പ്ലസ് ടു തലം വരെയുള്ള പഠിതാക്കൾക്ക് ലളിതമായ വ്യവസ്ഥയിലും വളരെ കുറഞ്ഞ പലിശയിലും പഠനസഹായ ലോണുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ശാസ്താപാലാട്ട്,ശ്യാം കുമാർ,ബീന.ഒ തുടങ്ങിയവർ സംസാരിച്ചു

സാധു കുടുംബങ്ങളിലെ കുട്ടികൾക്ക്

9 ബ്രാഞ്ചുകളിലൂടെ നൽകുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി സ്‌കൂള്‍ കിറ്റുകള്‍ യുജിഎസ് ഗ്രൂപ്പ് എംഡി അജിത് പാലാട്ട് ഉദ്ഘാടനം ചെയ്യുന്നു

Advertisment