Advertisment

പത്തനംതിട്ടയിൽ തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു ; പോക്സോ കേസ് പ്രതി പിടിയില്‍

New Update

publive-image

Advertisment

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതി വിലങ്ങുമായി ഓടിരക്ഷപ്പെട്ടത്.

മീൻകുഴി സ്വദേശി ജിതിനാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്.

തുടർന്ന് ചിറ്റാർ പോലീസാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ഇതിനിടെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും ജിതിനെ കണ്ടെത്താനായില്ല.

Advertisment