Advertisment

ബുക്കർ സമ്മാനപ്പട്ടികയിൽ ആദ്യമായി ഇടം നേടി തമിഴ് നോവൽ, ലോംങ്ങ് ലിസ്റ്റിൽ പെരുമാള്‍ മുരുകന്‍

author-image
Charlie
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി : ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള ലോങ് ലിസ്റ്റില്‍ ഇടം നേടി തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ . 13 പുസ്തകങ്ങളുടെ പട്ടികയിലാണ് 'പൈര്‍' ഇടം നേടിയത്. 1980കളിലെ തമിഴ് നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്. 2013 ല്‍ തമിഴിൽ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് അനിരുദ്ധന്‍ വാസുദേവനാണ്.

മെയ് 23നാണ് ഈ വർഷത്തെ ബുക്കര്‍ സമ്മാന ജേതാവിനെ പ്രഖ്യാപിക്കുക. ഇത്തവണ ബുക്കര്‍ സമ്മാന പട്ടികയില്‍ 13 പുസ്തകങ്ങളാണുള്ളത്. ഇവയില്‍ 11 ഭാഷകളില്‍ നിന്നായി വിവര്‍ത്തനം ചെയ്ത കൃതികളുണ്ട്. 12 രാജ്യങ്ങളില്‍ നിന്നുള്ള കൃതികളാണ് ഇവയിലുള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം കരസ്ഥമാക്കിയത് ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയായിരുന്നു. ​ഗീതാഞ്ജലിയുടെ 'ടൂം ഓഫ് സാന്റ്' എന്ന നോവലിനായിരുന്നു പുരസ്‌കാരം.

Advertisment