ഹൈക്കമാന്‍റിന് വേണ്ടത് തരൂരിനേപ്പോലെ പ്രഗല്‍ഭനെയല്ല, ഖാര്‍ഗെയെപ്പോലെ ഒരു റബര്‍ സ്റ്റാമ്പിനെയാണ്. രാഹുല്‍ ഗാന്ധിക്ക് പണിയെടുക്കാനും കഴിയില്ല. ഈ പാര്‍ട്ടിയാണ് 2024 -ല്‍ ജയിച്ച് ഇന്ത്യ ഭരിക്കാന്‍ പോകുന്നത്. ഹൈക്കമാന്‍റ് എന്തിനാണ് കോണ്‍ഗ്രസിനെ ഇങ്ങനെ നശിപ്പിക്കുന്നത് - തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

തരൂരിനോട് ചെയ്യുന്നത് നീതികേട് - ഇതോ കോൺഗ്രസിലെ ജനാധിപത്യം ? പാർട്ടികത്ത് ജനാധിപത്യമില്ലെങ്കിൽ ആ പാർട്ടി എങ്ങിനെ ഒരു ജനാധിപത്യ സംവിധാനത്തിൽ നിലനിൽക്കും?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാൻ ഉള്ള പ്രക്രിയ പുരോഗമിക്കുകയാണ്. രണ്ട് പേരാണ് മത്സരിക്കുന്നത്. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ഡോ.ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ.

ഹൈക്കമാൻഡിന് സ്വന്തമായി സ്ഥാനാർത്ഥി ഇല്ല എന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. തരൂരിന് മത്സരിക്കാൻ സോണിയ ഗാന്ധി അനുവാദം നൽകുകയും ചെയ്തു.

എന്നാൽ ഇതേ വരെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ജനാധിപത്യ പാർട്ടികളിൽ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം നിയമാവലി ഉണ്ടാക്കിയിട്ടുണ്ട്.

അതിലൊന്ന് വോട്ടർ പട്ടിക പ്രസിദ്ധീകരണമാണ്. തരൂർ എഐസിസി ആസ്ഥാനത്ത് ചെന്നിട്ടു പോലും വ്യക്തതയുള്ള വോട്ടർ പട്ടിക ലഭിച്ചില്ല എന്നാണ് സൂചിപ്പിച്ചത്. റിട്ടേണിങ് ഓഫീസർ മധുസൂദൻ മിസ്ട്രി പറഞ്ഞത് എന്താണ്? പാർട്ടിയിലെ ഒരു ഭാരവാഹിയും ഇതിൽ ആർക്കെങ്കിലും വേണ്ടി വോട്ട് തേടാൻ പാടില്ല എന്നാണ്. പ്രചരണത്തിനിറങ്ങണമെങ്കിൽ സ്ഥാനം രാജിവയ്ക്കണം. ഇതാണ് നിബന്ധന. കേൾക്കുമ്പോൾ വളരെ നല്ല കാര്യമായി തോന്നും.

എന്നാൽ സംഭവിച്ചതോ മിസ്ട്രിയുടെ കുറിപ്പ് വന്നതിന് തൊട്ടുപിന്നാലെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞതെന്താണ്. കെ.പി.സി.സി ഖാർഗെയ്ക്കാപ്പമാണ് എന്ന് ? എന്ത് മര്യാദയാണ് ഇത് ? ഇതാണോ ജനാധിപത്യം ? ഖാർഗെയും തരൂരും പ്രചരണം നടത്തട്ടെ. എല്ലാവരും അവരവർക്ക് ഇഷ്ടമുള്ള ആളിന് വോട്ട് ചെയ്യട്ടെ.


ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥി അല്ല ഖാർഗെ എങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പ്രശ്നം ?


ഇതേ പോലെ തന്നെ ഹൈദരാബാദിൽ സംഭവിച്ചത്. അവിടെ തരൂരിന് ലഭിച്ച സ്വീകരണം കണ്ടപ്പോൾ പി.സി.സി. നേതാക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഉടൻ വന്നു പ്രസിഡന്റിന്റെ പ്രസ്താവന. ഒരു ഭാരവാഹിയും തരൂരിനെ കാണുകയോ സംസാരിക്കുകയോ ചെയ്യരുത്.

ഇത് നാണം കെട്ട പരിപാടിയല്ലേ ? ഇത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വൻ പ്രതിസന്ധി ക്കിടയാക്കും. തരൂർ മുന്നേറുന്നു എന്ന് കണ്ടാൽ തിരഞ്ഞെടുപ്പ് ഹൈക്കമാൻഡ് അട്ടിമറിക്കും.


ഈ പാർട്ടിയാണോ 2024 ൽ ജയിച്ച് ഇന്ത്യ ഭരിക്കുവാൻ പോകുന്നത് ? കോൺഗ്രസ് വളരാത്തതിന്റെ കാരണം മറ്റ് പാർട്ടികൾ അല്ല. കോൺഗ്രസ് നേതാക്കൾ തന്നെയാണ്.


മറ്റൊരു ഞെട്ടിക്കുന്ന കാര്യവും തരൂർ പറഞ്ഞു. മത്സരിക്കരുതെന്ന് പല മുതിർന്ന നേതാക്കളും തരൂരിനോട് ആവശ്യപ്പെട്ടുവത്രെ.
ഇത് ഗുരുതരമായ ആരോപണമാണ്.

എങ്ങിനെയെങ്കിലും അധികാരം തിരിച്ച് പിടിക്കാൻ കരിഷ്മ ഉള്ള ഒരു നേതാവ് വരുമ്പോൾ അതിന് തടയിടുക. ഇപ്പോൾ അതാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഹിന്ദി ഹൃദയഭൂമി തരൂർ ഉഴുതു മറിക്കാനാണ് സാധ്യത. കാരണം ചെറുപ്പക്കാർക്ക് തരൂരിൽ പ്രതീക്ഷയുണ്ട്.


രാഹുൽ ഗാന്ധിക്ക് പണിയെടുക്കാൻ വയ്യ. പാർട്ടി ജയിച്ചാൽ പ്രധാനമന്ത്രി ആവുകയും വേണം. രാഷ്ട്രീയത്തിൽ താൽപര്യമില്ലെങ്കിൽ രാഹുൽ എന്തിനാണ് കോൺഗ്രസിനെ ഇങ്ങിനെ നശിപ്പിക്കുന്നത്.


കുറെക്കാലം കുടുംബ വാഴ്ച നടന്നുവെന്ന് കരുതി ഇനി വിട്ടു കൊടുക്കാൻ മടി കാണിക്കുന്നതെന്തിനാണ് ? ഭാരത് ജോഡോ യാത്ര തുടങ്ങി ദിവസങ്ങൾക്കകം ഗോവയിൽ 10 എം.എൽ.എമാർ ബി.ജെ.പിയിൽ പോയി. രാജസ്ഥാൻ ഇനി ഗെലോട്ടിന്റെ കൈയ്യിൽ നിൽക്കുമോ എന്ന് കണ്ടറിയണം.

നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തിയാൽ തരൂർ ജയിക്കും. എന്നാൽ ഇത് ഹൈക്കമാൻഡ് സമ്മതിക്കില്ല. കാരണം അവർക്ക് തരൂരിനെപ്പോലെ കഴിവുള്ള ഒരു വ്യക്തി വേണ്ട. ഖാർഗെയെപ്പോലെയുള്ള ഒരു റബ്ബർ സ്റ്റാമ്പ് മതി. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസിന്റെ അന്ത്യകൂദാശ ചൊല്ലേണ്ടിവരും.

Advertisment