Advertisment

യുവകലാസാഹിതി ഖത്തർ യുവകലാസന്ധ്യ 2023 ന്റെ പ്രചരണാർത്ഥം പ്രവാസി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

ഖത്തര്‍: യുവകലാസാഹിതി ഖത്തർ 17-ാം വാർഷികം യുവകലാസന്ധ്യ 2023 ന്റെ പ്രചരണാർത്ഥം സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം, എന്നി വിഭാഗങ്ങളിൽ 15 വയസിനു മേൽ പ്രായമുള്ള ഏതൊരാൾക്കും രചനകൾ സമർപ്പിക്കാം.

ഇതിനു മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രതി yksqsouvenir@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 77785242 വാട്സ്ആപ് നമ്പറിലോ അയക്കുക.

രചനകൾ ലഭിക്കേണ്ട അവസാന തിയതി 23 ഫെബ്രുവരി 2023 വൈകീട്ട് 5 മണി ശേഷം ലഭിക്കുന്ന രചനകൾ യാതൊരു കാരണവശാലും ഈ മത്സരത്തിൽ ഉൾപ്പെടുത്തുന്നതല്ല. തിരഞ്ഞെടുത്ത രചനകൾ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 77785242, 66084003, 33869355.

Advertisment