Advertisment

യുവ മലയാളി ബിസിനസുകാരന്‍ ഖത്തറില്‍ മരിച്ച നിലയില്‍

New Update

publive-image

ദോഹ: തൃശൂര്‍ സ്വദേശിയായ യുവ ബിസിനസുകാരന്‍ ഖത്തറില്‍ മരിച്ച നിലയില്‍. ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നെബീലിനെയാണ് (29) ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭാര്യ: നസീഹ. വര്‍ഷങ്ങളായി ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു നെബീല്‍.

Advertisment