Advertisment

ഖത്തറില്‍ നിന്ന്‌ ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയ പ്രവാസി മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു

New Update

publive-image

ദോഹ: അവധിക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിപോകാനിരുന്ന പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഗള്‍ഫാര്‍ അല്‍ മിസ്നദ് ഗ്രൂപില്‍ ഐ.ടി വിഭാഗം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി.ഷണ്‍മുഖം (36) ആണ് ഖത്തറിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെ മരിച്ചത്.

ഫെബ്രുവരി അവസാന വാരം നാട്ടിലേക്ക് പോയ ശ്രീജേഷ് തിങ്കളാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറു മണിയോടെയാണ് വീട്ടിൽ കുഴഞ്ഞു വീണത്. പള്ളിക്കര ഷണ്‍മുഖന്‍ ആണ് പിതാവ്. മാതാവ്: ശ്രീമതി. ഭാര്യ: അഞ്ജലി. മകന്‍: സായി കൃഷ്ണ. 12 വര്‍ഷമായി ഗള്‍ഫാര്‍ അല്‍ മിസ്‍നദ് ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.

Advertisment