Advertisment

ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് മൂന്നു പേര്‍; രണ്ടു പേരും മലയാളികള്‍

New Update

publive-image

Advertisment

ദോഹ: ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരില്‍ രണ്ടും മലയാളികള്‍. ദോഹയിലെ മന്‍സൂറയിലാണ് അപകടമുണ്ടായത്. ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം നിലമ്പൂര്‍ ചന്തകുന്ന് പാറപ്പുറവന്‍ അബ്ദുസമദിന്റെ മകന്‍ ഫൈസല്‍ പി.(ഫൈസല്‍ കുപ്പായി-48), പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയില്‍ (44) എന്നിവരാണ് മരിച്ച മലയാളികള്‍. ഖദീജയാണ് ഫൈസലിന്റെ മാതാവ്. ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്‍ (മൂവരും വിദ്യാർഥികള്‍).

ദോഹയിലെ ഫാല്‍ക്കണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്. ഭാര്യ: ബില്‍ഷിയ. മക്കള്‍: മുഹമ്മദ് റസല്‍, റൈസ.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്നു വീണത്.

Advertisment