Advertisment

'പ്രസ്ഥാന'ത്തേയും താരങ്ങളേയും വരവേറ്റ് ഖത്തർ

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ : ഖത്തറിൽ ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് (ഐഡിഎൻ) വിതരണത്തിനെത്തിച്ച പ്രസ്ഥാനം എന്ന ബോളിവുഡ് ചിത്രത്തേയും പ്രമോഷന്റെ ഭാഗമായി എത്തിയ താരങ്ങളേയും ഖത്തർ സ്വീകരിച്ചു. ജാക്കി ഷ്രോഫ്, ചങ്കീ പാണ്ഡെ, അമീറ ദസൂർ, സത്യേന്ദ്ര ദുബെ തുടങ്ങിയ താരങ്ങളെ ഖത്തറിലെ പ്രവാസികൾ അതീവ സന്തോഷത്തോടെയാണ് വരവേറ്റത്.

Advertisment

publive-image

ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് (ഐഡിഎൻ) ഗൾഫ് രാജ്യങ്ങളിൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന് 2019 സെപ്റ്റംബർ 18 ന് ഖത്തറിലെ തവാർ മാളിൽ നോവോ സിനിമാസിൽ ഗംഭീരമായ സ്വീകരണം ആണ് റേഡിയോ ഒലിവ് ഒരുക്കിയത്.

publive-image

ഖത്തറിൽനിന്നുമുള്ള ഹിന്ദി റേഡിയോ ചാനലായ റേഡിയോ ഒലീവിന്റെ ദി ഖത്തർ പ്രീമിയർ പരിപാടിയിലാണ് 'പ്രസ്ഥാന'ത്തിലെ താരങ്ങൾ ഖത്തർ ജനതയെുമായി സംവദിച്ചത്. ഇതോടനുബന്ധിച്ച് ചിത്രത്തിലെ താരങ്ങൾക്കൊപ്പം പ്രത്യേക സ്ക്രീനിങും നടന്നു.

publive-image

ഒരു ഗ്രാമീണ രാഷ്ട്രീയക്കാരൻ കുട്ടികളുള്ള ഒരു വിധവയെ വിവാഹം കഴിക്കുകയും രാഷ്ട്രീയത്തിൽ നല്ല ഒരു സ്ഥാനവും നേടുന്നു. എന്നാൽ സ്വന്തം മകനേക്കാൾ അയാൾ ആദ്യപുത്രനെ എല്ലാ രാഷ്ട്രീയ കാര്യങ്ങളും വിശ്വാസിച്ച് ഏൽപ്പിക്കുന്നു.

publive-image

തൻമൂലം ഇണ്ടാകുന്ന സംഭവബഹുലമായ കഥാഗതിയാണ് ചിത്രത്തിന്റേത്. സഞ്ജയ് ദത്ത്, അലി ഫസൽ, ജാക്കി ഷ്രോഫ്, ചങ്കി പാണ്ഡെ, മനീഷ കൊയ്‌രാള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

publive-image

ഇൻഡിവുഡ് ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്കിനൊപ്പം (ഐഡിഎൻ) എൻആർ ഫിലിംസും ഫാർസ് ഫിലിംസും ചേർന്നാണ് സിനിമാ ആസ്വാദകർക്ക് ചിത്രം യുഎഇയിലും ജിസിസിമിലും 2019 സെപ്റ്റംബർ 19 ന് റിലീസ് ചെയ്തിരിക്കുന്നത്. ഖത്തർ തന്ന ഊഷ്മളമായ സ്വീകരണം ചിത്രത്തിനും ലഭി്ുമെന്നുതന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

publive-image

publive-image

publive-image

publive-image

Advertisment