Advertisment

‘എയറിൽ’ നിൽക്കുന്ന ക്ഷേത്രം; ഈ മായാലോകം വ്യാജമല്ല

author-image
admin
Updated On
New Update

publive-image

Advertisment

‘എയറിൽ’ നിൽക്കുന്ന ക്ഷേത്രമേതെന്ന് നിങ്ങൾക്കറിയാമോ.. ആകാശത്ത് മേഘങ്ങളെ ചുംബിച്ച് നിൽക്കുന്ന ക്ഷേത്രം.. സമുദ്രനിരപ്പിൽ നിന്നും 2,336 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ഒരു ബുദ്ധ ക്ഷേത്രമാണിത്.. അതായത് ഏകദേശം എണ്ണായിരത്തോളം അടി ഉയരത്തിൽ..

വിശ്വസിക്കാൻ അൽപം പ്രയാസമുള്ള ഈ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പലപ്പോഴും നാം ഇന്റർനെറ്റിൽ കണ്ടിരിക്കാം. മാസ്മരികമായ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് കരുതി തള്ളിക്കളഞ്ഞവരാകും ഭൂരിഭാഗം ആളുകളും.. എന്നാൽ കേട്ടോളൂ.. പ്രകൃതി ഭംഗിയാൽ മറ്റൊന്നിനോടും കിടപിടിക്കാൻ സാധിക്കാത്ത ഈ മായാലോകം ചൈനയിലാണുള്ളത്..

പെൻസിലിന് സമാനമായ രൂപത്തിലുള്ള സൂചിമലകൾ നിറഞ്ഞ പ്രദേശമാണിത്. വൂളിങ് മലനിരകൾ എന്നാണിവിടം അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ നാം കണ്ടിട്ടുള്ള ഈ മലനിരകൾ മായാലോകത്തിന് സമാനമാണെന്ന് അവിടെയെത്തിയിട്ടുള്ള ഓരോ സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നു..

തെക്ക് കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് ഈ വൂളിങ് മലനിരകൾ സ്ഥിതിചെയ്യുന്നത്. വൂളിങ് യുവാൻ എന്ന പട്ടണത്തിന് സമീപമാണിത്. ഇവിടെ 1,200ഓളം ഏക്കറുകളിലായി പല വലിപ്പത്തിലുള്ള സൂചിമലകൾ കാണാം.. ഏകദേശം മൂവായിരത്തിലധികം സൂചിമലകൾ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂപ്രകൃതിയുടെ മനോഹാരിതയാൽ അത്യധികം സവിശേഷമായ ഇവിടം യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുമുണ്ട്.

ചൈനയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ ക്ഷേത്രത്തിലൊന്ന് ഇവിടെയാണുള്ളത്. ഫംങ്ജിങ്ഷാൻ ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. താഴേ നിന്നും ഏകദേശം എണ്ണായിരത്തോളം സ്‌റ്റെപ്പുകൾ കയറി വേണം അംബര ചുംബിയായി നിൽക്കുന്ന ഈ ബുദ്ധ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ. സ്റ്റെപ്പുകൾ നടന്ന് കയറാൻ ശ്രമിക്കുന്നവർക്ക് മിനിമം അഞ്ച് മണിക്കൂറെങ്കിലും മുകളിലെത്താൻ വേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്.

മലമുകളിലെത്തിയാൽ ഇവിടെ രണ്ട് ക്ഷേത്രം സ്ഥിതിചെയ്യുന്നത് കാണാം. ബുദ്ധ ക്ഷേത്രവും മൈത്രേയ ക്ഷേത്രവും.. ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് മിംഗ് രാജവംശത്തിന്റെ കാലത്ത് പണികഴിപ്പിച്ച ക്ഷേത്രങ്ങളാണിതെന്ന് കരുതപ്പെടുന്നു. ശക്തമായ കാറ്റിനെ അതിജീവിക്കാൻ ക്ഷേത്രങ്ങളെ പാകപ്പെടുത്തുന്ന തരത്തിൽ ക്ഷേത്രങ്ങൾ ഇന്ന് പുതുക്കിപ്പണിതിട്ടുണ്ട്. രണ്ട് ക്ഷേത്രങ്ങളെയും ഒരു കൊച്ചുപാലത്താലാണ് ബന്ധിപ്പിക്കുന്നത്. രണ്ട് ക്ഷേത്രങ്ങളും രണ്ട് കാലത്തെയാ്ണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. ബുദ്ധ ക്ഷേത്രം വർത്തമാനത്തെയും മൈത്രേയ ക്ഷേത്രം ഭാവിയെയും..

കോടമഞ്ഞിൽ അനിർവചനീയമായ അനുഭൂതി പകരുന്ന അന്തരീക്ഷമാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരികളെയും കാത്തിരിക്കുന്നത്. എന്നാൽ ഈ ഉയരം താണ്ടി മുകളിലെത്തുക എന്നതാണ് യാത്രികർ നേരിടുന്ന വെല്ലുവിളി.. അതുകൊണ്ട് തന്നെയാണ് എയറിൽ നിൽക്കുന്ന ക്ഷേത്രമെന്ന് സഞ്ചാരപ്രേമികൾ വിശേഷിപ്പിക്കുന്നത്.

Advertisment