Advertisment

ശിവക്ഷേത്രങ്ങളില്‍ നന്ദി ഭഗവാന്‍ ഒരു കാല്‍ മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നിലെ ഐതീഹ്യം ഇതാണ്

author-image
admin
Updated On
New Update

publive-image

Advertisment

ശിവക്ഷേത്രങ്ങളില്‍ നാം കാണുന്ന പ്രതിഷ്ഠയാണ് നന്ദി ഭഗവാന്‍. എന്നാല്‍ നന്ദി ഭഗവാൻ ഒരു കാല്‍ മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നില്‍ ഒരു ഐതീഹ്യം ഉണ്ട്. അത് ഇങ്ങനെയാണ്. ശിലാദ മുനിയുടെ വര്‍ഷങ്ങള്‍ നീണ്ട കഠിന തപസ്സില്‍ സംപ്രീതനായ ഭഗവാന്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു . ശിലാദയോട് എന്ത് വരം വേണമെന്നു ചോദിച്ചു. തനിക്ക് ഒരു പുത്രനെ വേണമെന്നു ശിലാദ, ഭഗവാനോട് പറഞ്ഞു.

ശിലാദയോട് ഈ ആഗ്രഹം എത്രയും വേഗം സാധിച്ചു നല്‍കാം എന്ന് പറഞ്ഞു കൊണ്ട് ഭഗവാന്‍ അപ്രത്യക്ഷനായി. അടുത്ത ദിവസം തന്റെ ആശ്രമത്തിനു മുന്നില്‍ ശിലാദ ഒരു കുട്ടിയെ കണ്ടു. വളരെ മനോഹരനായിരുന്നു ആ കുട്ടി. ഭഗവാന്‍ അരുള്‍ ചെയ്തത് പോലെ തന്നെ ,ശിലാദ അവനു നന്ദി എന്ന് പേര് നല്‍കി.

മിടുക്കനായ നന്ദി ആശ്രമ കര്‍മങ്ങള്‍ വേഗം പഠിച്ചു. ഒരിക്കല്‍ ആശ്രമം സന്ദര്‍ശിക്കാന്‍ എത്തിയ മിത്ര വരുണ മഹര്‍ഷികള്‍ മടങ്ങിപോകുന്ന വഴി, സങ്കടത്തോടുകൂടെ ശിലാദയോട് പറഞ്ഞു, തന്റെ മകന്‍ നന്ദിക്ക് ആയുസ് കുറവാണെന്ന്, ഇത് കേട്ട ശിലാദ വളരെ ദു:ഖിതനായി.

ആശ്രമത്തില്‍ തിരിച്ചെത്തി നന്ദിയോട് ഈ വിവരം പറഞ്ഞു ,ഇത് കേട്ട നന്ദി ചിരിച്ചുകൊണ്ട് പറഞ്ഞു തനിക് തപസ്സിരിക്കണമെന്നും അതിനു പിതാവിന്റെ അനുഗ്രഹം വേണമെന്നും. നന്ദിയുടെ കഠിന തപസ്സില്‍ ഭഗവാന്‍ സംപ്രീതനായി പ്രത്യക്ഷപ്പെടുന്നു ,നന്ദിയോട് എന്ത് വരം വേണം എന്ന് ചോദിക്കുന്നു. മറുപടിയായി തനിക്കെന്നും ഭഗവാന്റെ കൂടെ നില്‍ക്കണമെന്ന്‌നന്ദിപറഞ്ഞു.

ഇത് കേട്ട ശിവ ഭഗവാന്‍ തന്റെ വാഹനവും സന്തത സഹചാരിയുമായിട്ട് എന്നും കൈലാസത്തില്‍ നന്ദി ഉണ്ടാകുമെന്നും നന്ദിയുടെ മുഖം കാളയുടേതാക്കുമെന്നും പറഞ്ഞു. കലിയുഗത്തില്‍ ഒറ്റക്കാലില്‍ നടക്കേണ്ടി വരുമെന്നും ഭഗവാന്‍ അരുള്‍ ചെയ്തു, ഈ കാരണത്താലാണ് നന്ദിയുടെ ഒരു കാല്‍ നീണ്ട് നില്‍ക്കുന്നതായി നാം കാണുന്നത് എന്നാണ് ഐതീഹ്യം

Advertisment