Advertisment

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടലിന് പിന്നിലെ ഐതീഹ്യം

author-image
admin
Updated On
New Update

publive-image

Advertisment

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞിക്കൈകള്‍ കൊണ്ട് മഞ്ചാടി വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. മഞ്ചാടി വാരിയിടുന്ന ഒരോ കുരുന്നുകളുടേയും സന്തോഷം നമ്മൾ ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ, ഈ മഞ്ചാടി വാരിയിടലിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്.

ഒരിക്കല്‍ ഒരമ്മൂമ്മ ഗുരുവായൂരപ്പനെ കാണാന്‍ പുറപ്പെട്ടു .കണ്ണന് കൊടുക്കാന്‍ എന്തെങ്കിലും വേണ്ടേ? ആ പാവത്തിന്റെ കയ്യില്‍ ഒന്നും ഇല്ലായിരുന്നു. മുറ്റത്ത് നിന്നിരുന്ന മഞ്ചാടിമരത്തില്‍ നിന്നും അല്പം മഞ്ചാടി ശേഖരിച്ച് കണ്ണന് കൊടുക്കാന്‍ കൊണ്ട് പോയി.

എന്നാല്‍, അവിടുത്തെ തിക്കിലും തിരക്കിലും പെട്ട് അമ്മൂമ്മയുടെ കയ്യിലെ മഞ്ചാടിയെല്ലാം പോയി. മഞ്ചാടിയെല്ലാം താഴെ വീണു ചിതറിയപ്പോള്‍ ആ അമ്മൂമ്മയ്ക്ക് സങ്കടത്തോടെ പകച്ചു നില്ക്കാനേ കഴിഞ്ഞുള്ളൂ.

ആ പാവത്തിന്റെ കണ്ണുകള്‍ സങ്കടം കൊണ്ട് നിറഞ്ഞു. മറ്റാരും അതൊന്നും ശ്രദ്ധിക്കുന്നുമില്ല. അവരവര്‍ കൊണ്ടുവന്നത് ഞാനാദ്യം ഞാനാദ്യം എന്ന മട്ടില്‍ കണ്ണന് സമര്‍പ്പിക്കാനും കൊടുത്തതില്‍ കൂടുതല്‍ ചോദിച്ചു വാങ്ങാനുള്ള വലിയ ലിസ്റ്റുമായി തിക്കും തിരക്കും കൂട്ടുന്നു. ഈ സമയം കണ്ണന്‍ മെല്ലെ ശ്രീലകത്തുനിന്നും പുറത്തിറങ്ങി . കണ്ണന്‍ വന്ന് താഴെ ഇരുന്നു തന്റെ കുഞ്ഞിക്കൈ കൊണ്ട് സാവധാനം ഓരോ മഞ്ചാടിമണികള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി.

ഈ രംഗം മറ്റാരും കണ്ടില്ല. എന്നാല്‍ ആ അമ്മൂമ്മ അത് കണ്ടു. ‘എന്റെ കൃഷ്ണാ …….!’ എന്ന് വിളിച്ച അമ്മൂമ്മ ആനന്ദത്താൽ കണ്ണീരഭിഷേകം നടത്തി. പിന്നീട് ഈ അമ്മൂമ്മ സ്ഥിരം വന്ന് മഞ്ചാടി പ്രസാദമായി നല്‍കി തുടങ്ങി. ഇങ്ങനെയാണ് ക്ഷേത്രത്തില്‍ മഞ്ചാടി വാരിയിടല്‍ ആരംഭിച്ചതെന്നാണ് ഐതീഹ്യം.

Advertisment