Advertisment

റിയാദ് കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി; എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായ വിതരണം ചെയ്തു

author-image
സൌദി ഡെസ്ക്
New Update

publive-image

Advertisment

റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന പ്രവാസി കുടുബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട 7 അംഗങ്ങളുടെ ആശ്രിതർക്കുള്ള ധന സഹായവും ചികിത്സാ സഹായവും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു.

10 ലക്ഷം വീതം മരണപ്പെട്ട ഏഴ് അംഗങ്ങളുടെ കുടുബത്തിനും അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായവുമാണ് ചടങ്ങിൽ വിതരണം ചെയ്തത്. നാല് വർഷത്തിനിടയിൽ പദ്ധതിയിൽ അംഗങ്ങളായ 24 പേർ മരണപ്പെട്ടിട്ടുണ്ട്. മരണാന്തര സഹായമായി 2 കോടി നാല്പത് ലക്ഷം രൂപയും ചികിത്സാ സഹായമായി 12 ലക്ഷം രൂപയുമാണ് ഇത് വരെ വിതരണം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസികളുടെ നോവും നൊമ്പരവും തിരിച്ചറിഞ്ഞു അവർക്കൊപ്പം സഹായ ഹസ്തവുമായി നിലകൊള്ളുന്ന കെഎംസിസിയുടെ റിയാദ് സെൻട്രൽ കമ്മിറ്റി 2019ലാണ് പത്ത് ലക്ഷം രൂപ മരണാന്തര സഹായമായി ലഭിക്കുന്ന കുടുംബ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഇത്രയും വലിയൊരു തുക ധനസഹായമായി ലഭിക്കുന്ന പദ്ധതിക്ക് റിയാദിലെ പൊതുസമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്.

പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് പെൻഷൻ പദ്ധതിയടക്കം കമ്മിറ്റിയുടെ പരിഗണനയിലുണ്ട്.

സെപ്തംബറിൽ പദ്ധതിയുടെ അഞ്ചാം ഘട്ട ക്യാംപയിൽ തുടങ്ങുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി എം പി, കെ പി എ മജീദ്, അബ്ദുറഹ്മാൻ രണ്ടത്താണി, ഷാഫി ചാലിയം, പി കെ ഫിറോസ്, സി കെ സുബൈർ, സി എച്ച് റഷീദ്, കുറുക്കോളി മൊയ്തീൻ, കളത്തിൽ അബ്ദുല്ല, എം എ റസാഖ് മാസ്റ്റർ, ഡോ. സമദ് (ഖത്തർ കെഎംസിസി ), കുന്നുമ്മൽ കോയ, റഷീദ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.

മൊയ്തീൻകോയ കല്ലമ്പാറ പദ്ധതിയെ കുറിച്ചു വിശദീകരിച്ചു. സിദീഖ് കോങ്ങാട്, നൗഷാദ് ചാക്കീരി, റഫീഖ് പൂപ്പലം, നൗഷാദ് വൈലത്തൂർ (മലേഷ്യൻ കെഎംസിസി), സക്കീർ പെരിന്തൽമണ്ണ. ഹമീദ് മണ്ണാർക്കാട്. ഇല്യാസ് മണ്ണാർക്കാട്, അബ്ദുസലാം കളരാന്തിരി, അബൂബക്കർ പയ്യാനക്കൽ, അബ്ദുസമദ് പെരുമുഖം, മുത്തു കട്ടുപ്പാറ നേതൃത്വം നൽകി. ആക്റ്റിംഗ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും സെക്രട്ടറി ശംസു പെരുമ്പട്ട നന്ദിയും പറഞ്ഞു.

Advertisment