Advertisment

രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ്‌ നാഷനൽ പന്ത്രണ്ടാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

author-image
സൌദി ഡെസ്ക്
New Update

publive-image

Advertisment

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ്‌ നാഷനൽ പന്ത്രണ്ടാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്കായി 'കലാലയം പുരസ്‌കാരം' നല്‍കുന്നു.

മലയാളം കഥ, കവിത വിഭാഗങ്ങളിലാണ് മത്‌സരം നടക്കുന്നത്. സൗദി ഈസ്റ്റ് നാഷനൽ പരിധിയിലുള്ള (റിയാദ്, ദമാം, ഖോബാർ, ജുബൈൽ, അൽ ഹസ, ഹായിൽ, അൽ ഖസീം) എല്ലാവർക്കും പങ്കെടുക്കാം.

മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകൾ പിഡിഎഫ് ഫോർമാറ്റിൽ 2021 ഒക്ടോബർ 31 ന് മുമ്പ് kalalayam.rscsaudieast@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക. കവിത 40 വരികളിൽ കവിയാത്തതും കഥ 400 വാക്കുകളിൽ കൂടാത്തതും ആയിരിക്കണം.

മലയാള സാഹിത്യ രംഗത്തെ പുതുപ്രതീക്ഷകളായ അമൽ പിറപ്പങ്ങോട്, മജീദ് സൈദ്, പ്രദീപ് രാമനാട്ടുകര, ജീവേഷ് എന്നിവരാണ് പുരസ്‌കാര ജൂറികൾ. 2021 നവംബർ 19 ന് നടക്കുന്ന നാഷനൽ സാഹിത്യോത്സവ് വേദിയിൽ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: +96650812 5180.

saudi news
Advertisment