Advertisment

റംസാൻ ആദ്യ വെള്ളിയാഴ്ച: മക്കയിൽ വിശ്വാസികൾ ആത്മനിർവൃതിയിൽ

New Update

publive-image

Advertisment

മക്ക: വിശുദ്ധ റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ ഹറമും പരിസരവും വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു. കാരുണ്യത്തിൻ്റെ പത്തിൽ കാരുണ്യവാനിധിയോട് പ്രാർഥനയിൽ വിശ്വാസികൾ ആത്മസായൂജ്യമടഞ്ഞു.

വിശുദ്ധ റമളാനിലെ കാരുണ്യത്തിന്റെ ആദ്യത്തെ പത്തിലെ ആദ്യ വെള്ളിയാഴ്ചയും റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും ഒന്നിച്ചു വന്നതിന്റെ സന്തോഷം വിശ്വാസികളിൽ കാണാമായിരുന്നു വിശുദ്ധ മസ്ജിദിൽ ഹറമിലേക്കുള്ള എല്ലാ വഴികളും രാവിലെത്തന്നെ വിവിധ നിയമപാലകരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരുന്നു.

മക്കയ്‌ക്ക് പുറത്ത് സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളിൽ നിന്ന് വാരാന്ത്യ അവധിയായതിനാൽ വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ ഹറമിൽ എത്തുന്ന വിശ്വാസികൾക്കായി ഒട്ടനവധി സൗകര്യങ്ങളാണ് സൗദി ഗവൺമെൻറ് നടപ്പിലാക്കിയത്. സുഖമായി തവാഫും (കഅബ പ്രദക്ഷിണം ) ചെയ്യാനും മറ്റ് ആരാധക കർമ്മങ്ങൾ ചെയ്യാനും ഹറമിന്റെ മുകൾഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങൾ വിശ്വാസികൾക്കായി തുറന്നു നൽകിയിട്ടുണ്ട്.

ദിവസവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ആരാധനാമുറകളിൽ മുഴുകുന്നത്.ത്വവാഫ്,ഉംറ,ഖുർആൻ പാരായണം , സ്വദഖ തുടങ്ങിയ കർമ്മങ്ങളാൽ മസ്ജിദ് ഹറം സജീവമാണ്. രാത്രി സമയങ്ങളിലെ തറാവീഹ്,ഖിയാമു ലെല്ലൈൽ എന്നിവയിൽ തുടർന്നുള്ള ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടും..മസ്ജിദുൽ ഹറമിൽ വിശ്വാസികൾക്കായി പ്രത്യേക നോമ്പുതുറ പ്രവർത്തന സജ്ജമാണ്.. പ്രത്യേകം പരിശീലനവും നിർദ്ദേശവും കിട്ടിയ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഇഫ്താർ ഒരുക്കുന്നത്.

മക്കയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും മറ്റ് രാജ്യത്തെ തീർത്ഥാടകർക്കും മസ്ജിദുൽ ഹറമിലേക്ക് എത്തുവാൻ പബ്ലിക് ബസ് സർവീസ് നടപ്പിലാക്കിയത് വിശ്വാസികളിൽ ആശ്വാസമായിട്ടുണ്ട്.

വിശുദ്ധ ഉംറ കർമ്മത്തിനായി എത്തുന്ന വിശ്വാസികൾ നുസുക് എന്ന ആപ്ലിക്കേഷനിലൂടെ പെർമിറ്റ് എടുക്കാനും ചെറിയ കുട്ടികളുമായി വരുന്നവർ കുട്ടികളുടെ കൈയ്യിൽ അവരുടെ സൗദി നമ്പർ എഴുതി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കുക..

- സൽമാൻ വെങ്ങളം , മക്ക

Advertisment