Advertisment

കെഎംസിസി, 'ഫെസ്റ്റിവിസ്റ്റ- 2021' ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കം കുറിച്ചു

New Update

 

Advertisment

publive-image

റിയാദ് : കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി 'ഫെസ്റ്റി വിസ്റ്റ -2021' ന്റെ ഭാഗമായി നടത്തുന്ന ഇ അഹമ്മദ് മെമ്മോറിയൽ ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് റിയാദിൽ പ്രൗഢോജ്വല തുടക്കം. എക്സിറ്റ് 18ലെ ഗ്രീൻ ക്ലബ് കോർട്ടിൽ നടക്കുന്ന ത്രിദിന ടൂർണ്ണമെന്റ് എയർ ഇന്ത്യാ മാനേജർ വിക്രം ഊജ ഉദ്‌ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

 

publive-image

സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ കെഎംസിസിയുടെ ഇടപെടലുകൾ പ്രശംസനീയമാണെന്നും കലാ, കായിക രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ മികച്ച നിലവാരം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. ബാഡ്മിന്റൺ ടൂർണമെന്റ് പ്രവാസ ലോകത്ത് ഇത്രയും മികച്ച രീതിയിൽ സംഘടിപ്പിച്ചത് പുതുമയാർന്ന അനുഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

 

വെള്ളയും പച്ചയും നിറത്തിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തിയാണ് റിയാദിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ബാഡ്മിന്റൺ ടൂർണ്ണമെന്റ് തുടക്കം കുറിച്ചത്. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, സിന്മാർ ഗ്രൂപ്പ് ചെയർമാൻ അനിൽ കുമാർ, ഐ.ബി.സി ക്ലബ് പ്രസിഡണ്ട് രാജീവ്, ഇബ്രാഹിം സുബ് ഹാൻ, ഉസ്മാനലി പാലത്തിങ്ങൽ, സലീം അൽ മദീന, മുഹമ്മദ് കയ്യാർ, ടൂർണമെന്റ് ഡയറക്ടർ മഖ്ബൂൽ മണലൊടി, ടി.വി.എസ് സലാം, സത്താർ കായം കുളം, ഉമ്മർ മുക്കം, സലീം കളക്കര, വിജയൻ നെയ്യാറ്റിൻ കര, യു.പി.മുസ്തഫ, ജലീൽ തിരൂർ എന്നിവർ സംസാരിച്ചു.

publive-image

ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഹിദ് മാസ്റ്റർ,ടൂർണ്ണമെന്റിനെ കുറിച്ച് വിശദീകരിച്ചു. കൺ വീനർ അബ്ദുൽ മജീദ് പി.സി സ്വാഗതവും സുഹൈൽ കൊടുവള്ളി നന്ദിയും പറഞ്ഞു. അബ്ദുൽ ഹഖീം അവതാരകനായി. ഫെബിൻ പ്രാർത്ഥന നടത്തി.

റിയാദിൽ ആദ്യമായാണ്‌ ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച കളിക്കാർ ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നുണ്ട്.

ഗ്രീൻ ക്ളബിന്റെ വിശാലമായ അങ്കണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ്‌ ആദ്യ ദിവസം തന്നെ എത്തി ചേർന്നത്. വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 12 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 12 വരെയും ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 വരെയുമാണ് മത്സരം നടക്കുന്നത്.

വിജയികൾക്ക് 20500 റിയാൽ പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. റിയാദിലെ പ്രമുഖ ബാഡ്മിന്റൺ ക്ളബുകളായ സിൻമാർ, ഐ.ബി. സി ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് ഒരുക്കിയത്. ഗ്രീൻ ക്ലബിലെ പത്ത് കോർട്ടുകളിലായാണ് ടൂർണ്ണമെന്റ് നടക്കുന്നത്.

Advertisment