Advertisment

ഐ പി ബി പ്രവാസി രിസാല പവലിയൻ ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

ഷാർജ: ഷാർജ ഇന്റെർ നാഷനൽ ബുക്ക് ഫെയർ 2021 ൽ മലയാളത്തിൽ നിന്നുള്ള പ്രമുഖ പ്രസാധകരിൽ മുൻ നിരയിലുള്ള ഐ പി ബി യുടെ പവലിയൻ ഇന്നലെ മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി ഉദ്ഘാടനം ചെയ്തു.

ബുക്ക് ഫെയർ മാർക്കറ്റിംഗ് മാനേജർ മോഹൻ കുമാർ, സിറാജ് എഡിറ്റർ ഇൻചാർജ്, കെ.എം അബ്ബാസ്, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ.എ റഹീം, ആർ എസ് നാഷണൽ മുൻ കലാലയം കൺവീനർ മുഹമ്മദലി ചാലിൽ, നാഷണൽ രിസാല കൺവീനർ ഹുസ്നുൽ മുബാറക് റാസിഖ്, മാട്ടൂൽ നിസാം നാലകത്ത് എന്നിവർ പോയ കാലങ്ങളിലെ സ്റ്റാളുകളിലെ നിറസാനിധ്യമായിരുന്നു എന്ന് ഐ പി ബി പവലിയൻ അതിഥികൾ പറഞ്ഞു.

പ്രശസ്തരുടെ രചനകൾക്ക് പുറമെ ഐ പി ബി യുടെ നിരവധി ന്യൂ കളക്ഷൻ ബുക്കുകൾ ഉൾപ്പെടെ അമ്പത് ശതമാനം വരെ ഓഫറിൽ ലഭിക്കും. ബുക്ക് ഫെയർ ഹാൾ 7 ൽ ZD-5 ആണ് ഐ പി ബി പ്രവാസി രിസാല പവലിയൻ. മുൻ വർഷത്തേക്കാളും കൂടുതൽ വായനക്കാരും പുസ്തകത്തെ സ്നേഹിക്കുന്നവരുമായ പ്രവാസികൾ ഈ വർഷം പവലിയൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷ എന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : +971 56 141 7601 , +971 55 398 0397 വാട്സപ്പിൽ ബന്ധപ്പെടുക.

NEWS
Advertisment