New Update
കൊല്‍ക്കത്തയിലെ ഷെര്‍വാണി നിര്‍മ്മാതാക്കളായ സുല്‍ത്താന്‍ കമ്പനിയുടെ പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരാളെ കാണാതാകുമ്പോള്‍ നല്‍കുന്ന അറിയിപ്പ് പോലെയാണ് പരസ്യം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ ഷെര്‍വാണി വിറ്റഴിക്കാന്‍ കമ്പനി നടത്തിയ സൂത്രപ്പണി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത് വളരെ പെട്ടെന്നായിരുന്നു. 'ഇത് അല്‍പം കടന്നുപോയി' എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ പരസ്യം ഇങ്ങനെ...
Such an amazing ad! 😂😂😂 pic.twitter.com/g1fcE0WsJB
— meghnad 🔗 (@Memeghnad) December 27, 2021
'' ഉയരവും സൗന്ദര്യവുമുള്ള 24 വയസുള്ള യുവാവിനെ കാണാനില്ല. പ്രിയപ്പെട്ട മകനേ മജ്‌നു, ദയവായി വീട്ടിലേക്ക് വരൂ. എല്ലാവരും ദുഖത്തിലാണ്.
നിന്റെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ അംഗീകരിച്ചു. 'ലൈല' ആയിരിക്കും നിന്റെ വധു. കല്യാണത്തിനുള്ള ഷെര്‍വാണി സുല്‍ത്താനില്‍ നിന്നു വാങ്ങാം.
പാർക്കിങ് സൗകര്യമുള്ള അവരുടെ ന്യൂ മാർക്കറ്റ് ബ്രാഞ്ചില്‍ നമുക്ക് പോകാം. വിവാഹസത്കാരത്തിൽ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും നിന്റെ അടുത്ത സുഹൃത്തുക്കളും സുൽത്താനിൽ നിന്നുള്ള സുൽത്താനിൽ നിന്നുള്ള കുർത്ത ധരിക്കാമെന്നാണു തീരുമാനിച്ചിരിക്കുന്നത്’’– ഇപ്രകാരമായിരുന്നു പരസ്യത്തിലെ വാചകങ്ങള്‍.