Advertisment

'അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്' ;വൈറൽ വിവാഹ വീഡിയോക്ക് ഒരു മില്യണ്‍ കാഴ്ച്ചക്കാർ

New Update

publive-image

Advertisment

വിവാഹ വീഡിയോകളില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ഏറെ ഇഷ്ടമുള്ളവര്‍ ആണ് മലയാളികള്‍. വെറൈറ്റി വീഡിയോകള്‍ക്ക് പ്രോത്സാഹനം നല്‍കാറുമുണ്ട്. എന്നാലും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത റീല്‍ ഒരു മാസം തികയും മുമ്പേ ഒരു മില്യണ്‍ (12 ലക്ഷം) പേര്‍ കണ്ടുവെന്നത് അപൂര്‍വമാണ്. പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹത്തോടനുബന്ധിച്ചെടുത്ത റീലാണ് ഇത്തരത്തില്‍ വൈറലായത്. പതിനൊന്ന് സഹോദരന്മാരുടെ ഏക സഹോദരിയാണ് കഥാനായിക. ഫോട്ടോഗ്രാഫർ സനോജ് കേശവിൻ്റെതാണ് ആശയം.

publive-image

1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയിലെ ' അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്' എന്ന പാട്ടിന് അനുസരിച്ച് സഹോദരങ്ങൾ സഹോദരിയെ തൊട്ടിലിൽ എന്നവണ്ണം കൈകൾ ചേർത്ത് പിടിച്ചു കിടത്തുന്നതാണ് രംഗം.

publive-image

പ്രമുഖരടക്കം വിളിച്ചും കമൻ്റ് ചെയ്തും അഭിനന്ദനം അറിയിച്ചതായി സനോജ് പറയുന്നു. പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാൻ ഇഷ്ടമുള്ള സനോജ് ഇതിന് മുമ്പ് ചെയ്ത ചില വർക്കുകളും വൈറൽ ആയിട്ടുണ്ട്.

https://www.instagram.com/reel/CsOtb1WJyC7/?igshid=MTc4MmM1YmI2Ng%3D%3D

ഏറെ കഷ്ടപ്പെട്ടാണ് സനോജ് ഈ നിലയിലെത്തിയത്. സുഹൃത്തുക്കൾ, സാമൂഹിക മാധ്യമം എന്നിവ വഴിയാണ് പ്രോജക്ടുകൾ കിട്ടുന്നത്. കേരളത്തിലും പുറത്തും നിരവധി വർക്കുകൾ ഇന്ന് അദേഹത്തെ തേടി എത്തുന്നു. പാലക്കാട് പുതിയങ്കം ആലത്തൂർ സ്വദേശിയാണ്. അച്ഛനുമമ്മയും അടങ്ങിയതാണ് സനോജിൻ്റെ കുടുംബം.

Advertisment