Advertisment

ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തില്‍ പേള്‍ ബഹ്‌റൈനും; ഗാനം പുറത്ത്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദോഹ/മനാമ: ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി ടി​ക് ടോ​ക് കൂ​ട്ടാ​യ്മ​യാ​യ പേ​ൾ ബ​ഹ്‌​റൈ​ൻ ഇന്ന് ആരംഭിക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഗാനം പുറത്തിറക്കി. ഏകദേശം നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഗാനം ഇതിനോടകം വൈറലാണ്. ഹാരിസ് എകച്ചുവാണ് സംവിധാനം. റസാഖ് ബാബുവാണ് നിര്‍മ്മാതാവ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് (I.I.P.A) ആണ് ഈ വീഡിയോ ഗാനത്തിന്റെ കോ സ്‌പോണ്‍സര്‍. ജ്യോതി രാജ് കൊറിയോഗ്രഫിയും സോബിന്‍ സംഗീതവും നിര്‍വഹിച്ചു. അഷ്‌റഫ് പെരിഞ്ഞനത്തിന്റേതാണ് വരികള്‍. നവനീത്, അനസ് പാടൂര്‍, സോബിന്‍, അഷിത ഹാരിസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രോഗ്രാം മിക്സിംഗ് & മാസ്റ്ററിംഗ്-ബിജു രാജൻ, റെക്കോർഡിംഗ്-ആന്റണി സണ്ണി, സിനി വേവ്സ് സ്റ്റുഡിയോ - ബഹ്റൈൻ, ക്രിയേറ്റീവ് സപ്പോർട്ട്-ഫയാസ് റഹ്മാൻ, ഫാസിൽ റാം, റാപ്പ്-ഹിജാസ്, നർത്തകർ-രഞ്ജു രൻഷ്, അഫ്സൽ ഖാൻ, ക്രിസ്റ്റോ, അച്ചു, രോഹിത്, മേഘ, മിഷ, മിസ്ന, ആയിഷ, ക്യാമറ-അസര്‍ സിയ, അന്‍സര്‍ ഷുക്കൂര്‍, പ്രശാന്ത് നായര്‍, ഹാരിസ് എകച്ചു എന്നിവരും ഷിജിത് അജയ്, പേൾ ബഹ്‌റൈൻ കുടുംബവും സുഹൃത്തുക്കളും ഗാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു.

Advertisment