Advertisment

‘അതെ ഞങ്ങൾ സ്വവർഗ്ഗാനുരാഗികളാണ്, എന്റെ പങ്കാളി ഡയാന ഗർഭിണിയായി’: പുതിയ വിശേഷം പങ്കുവെച്ച് മുൻ വനിതാ ക്രിക്കറ്റ് താരം

New Update

publive-image

Advertisment

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്‌ലറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. താൻ ലെസ്ബിയൻ ആണെന്നും തന്റെ പങ്കാളി ഡയാന ഗര്ഭിണിയാണെന്നും സാറ വെളിപ്പെടുത്തി.

നിരവധി പേർ ആശംസകൾ നേർന്ന് രംഗത്തെത്തിയെങ്കിലും ഒരു വിഭാഗം ആളുകൾ ഇതിനെയും ചോദ്യം ചെയ്തു. കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ചോദിച്ചായിരുന്നു പരിഹാസം മുഴുവൻ. ഇതോടെ, ആരാധകരോടും വിമർശകരോടും സാറ, തന്റെ പങ്കാളിയെ കുറിച്ചും ഭാവി കുഞ്ഞിനെ കുറിച്ചും വിശദീകരിച്ചു.

‘അമ്മയാകുക എന്നത് എന്റെ പങ്കാളിയുടെ സ്വപ്നമാണ്. യാത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഡയാന ഒരിക്കലും തളർന്നില്ല. അവൾ ഏറ്റവും മികച്ച അമ്മയായിരിക്കുമെന്ന് എനിക്കറിയാം, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

19 ആഴ്ചകൾക്ക് ശേഷം ജീവിതം വളരെ വ്യത്യസ്തമായിരിക്കും! നിന്നെയോർത്ത് അഭിമാനിക്കുന്നു’- ടെയ്‌ലർ കുറിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം 2019-ൽ സാറ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.

2022ലാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. 2022 നവംബറിലാണ് ആദ്യ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വെളിപ്പെടുത്തലിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, താൻ സ്വവർഗ്ഗാനുരാഗിയാണെന്നും സന്തോഷവതിയാണെന്നും അവർ ട്വീറ്റ് ചെയ്തു.

ഓരോ കുടുംബവും വ്യത്യസ്തമാണ്. കുറേ കാലമായി ഞങൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നു. ഐവിഎഫ് വഴി ഒരു അജ്ഞാത ദാതാവിൽ നിന്നാണ് തന്റെ പങ്കാളി ഗർഭിണിയായതെന്ന് സാറ പറഞ്ഞു.

Advertisment