അഭ്യൂഹങ്ങള്‍ക്ക് വിരാമം! ബാഴ്‌സലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി പിഎസ്ജിയില്‍

New Update

publive-image

പാരീസ്: ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ കളിക്കും. സ്പാനിഷ് ജേര്‍ണലിസ്റ്റുമായ ഗില്ലെം ബലാഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment

നെയ്മർ, സെർജിയോ റാമോസ്, കിലിയൻ എംബപ്പെ, എയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം മെസ്സി ഈ സീസണിൽ പന്തു തട്ടും. സൂപ്പര്‍ താരങ്ങളുടെ ഈ കൂടിച്ചേരല്‍ എതിര്‍ ടീമുകള്‍ക്ക് തീര്‍ച്ചയായും തലവേദന സൃഷ്ടിക്കും.

ഓരോ വർഷവും 2.5 കോടി രൂപ യൂറോ (ഏകദേശം 218 കോടി രൂപ) ആണ് പ്രതിഫലമായി മാത്രം പിഎസ്ജി മെസ്സിക്കു നൽകുക. മെസ്സിക്കു പ്രതിഫലമായി നൽകേണ്ടി വരുന്ന വൻതുക കണ്ടെത്താൻ ടീമിലെ പത്തോളം താരങ്ങളെ വിൽക്കാൻ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

Advertisment