Advertisment

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് വിജയം; നേപ്പാളിനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്; ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സുനില്‍ ഛേത്രി പെലെയ്ക്ക് ഒപ്പം

New Update

publive-image

മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി.

ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്.

Advertisment