സഞ്ജു വി സാംസൺ ട്വൻ്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കോ ? സഞ്ജുവിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശിച്ചതായി സൂചന. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യുഎഇയിൽ തന്നെ തുടരാൻ നിർദേശം. ഇന്ത്യൻ ടീമിലേക്ക് മലയാളി താരം ഉറപ്പെന്ന് ആരാധകരും !

New Update

publive-image

ന്യൂഡൽഹി : ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശം നൽകിയതായി സൂചന. ഇതോടെ സഞ്ജു ട്വൻ്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുമെന്ന അഭ്യൂഹം ശക്തമാണ്.

Advertisment

ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യുഎഇയിൽ തുടരാനാണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. സഞ്ജു സാംസന്റെ ടീം ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും മലയാളി താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു. രാജസ്ഥാൻ്റെ ടോപ്പ് സ്കോററും സഞ്ജുവായിരുന്നു. സഞ്ജുവിൻ്റെ പ്രകടനം സെലക്ടർമാരും ശ്രദ്ധിച്ചിരുന്നു.

ഒക്ടോബർ 17നാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയിൽ തന്നെ തുടരാൻ നിർദേശിച്ചത്. നേരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത പലരും മോശം ഫോമിൽ തുടരുന്നത് ഏറെ ചർച്ചയായിരുന്നു.

ഈ സാഹചര്യത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നേക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്.

Advertisment