വമ്പന്‍ തിരിച്ചുവരവുമായി കേരള ബ്ലാസ്റ്റേഴ്‌സ്; കരുത്തരായ മുംബൈ സിറ്റിയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്‌

New Update

publive-image

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയെ നിലംപരിശാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്‍മാരുമായ മുംബൈയെ ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

Advertisment

27-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ മഞ്ഞപ്പട ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. 51-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് ഡയാസ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി.

Advertisment