ഇന്ത്യന്‍ ടീമിനെ ഒരു ഫോര്‍മാറ്റിലും നയിക്കാന്‍ ഇനി വിരാട് കോഹ്ലിയില്ല; ടെസ്റ്റ് ടീമിന്റെ നായകപദവിയും ഒഴിഞ്ഞു

New Update

publive-image

മുംബൈ: ട്വന്റി 20യ്ക്കും ഏകദിനത്തിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം.

Advertisment

തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോഹ്ലി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് കോഹ്ലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. കഴിവിന്റെ പരമാവധി ടീമിനായി പ്രയത്നിച്ചെന്ന് കോഹ്ലി പറഞ്ഞു.

തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് ധോണിക്കും കോഹ്ലി നന്ദി അറിയിച്ചു.  68 ടെസ്റ്റിൽ ഇന്ത്യയെ നയിച്ചു. ഏറ്റവും കൂടുതൽ ടെസ്റ്റ് ജയം (40) ഇന്ത്യയ്ക്കു സമ്മാനിച്ച ക്യാപ്റ്റനാണ്.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി.

Advertisment