സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
മഡ്ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം (2-1). 28, 87 മിനിറ്റുകളില്‍ ബര്‍ത്തൊലൊമിയോ ഒഗ്‌ബെച്ചെ, ജാവിയര്‍ സിവേരിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ നേടിയത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ വിന്‍സി ബാരെറ്റോയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ നേടി.
Advertisment
18 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള ഹൈദരാബാദാണ് നിലവില്‍ ഒന്നാമത്. 17 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാമതാണ്. സെമി ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലെ വിജയം മഞ്ഞപ്പടയ്ക്ക് ഏറെ നിര്‍ണായകമാണ്.