സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഹൈദരാബാദ് എഫ്‌സിയോട് 2-1ന് പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍ പ്രവേശിപ്പിച്ചു. 14, 41 മിനിറ്റുകളില്‍ രോഹിത് ദനു, ജോയല്‍ ചിയാനിസെ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ നേടിയത്. 76-ാം മിനിറ്റില്‍ മൗര്‍താദ ഫാള്‍ മുംബൈയുടെ ഗോള്‍ നേടി.
Advertisment
ഈ മത്സരം പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമതായ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായി. ഇതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രവേശനം ഉറപ്പാക്കിയത്. നാളെ എഫ്‌സി ഗോവയെ ബ്ലാസ്‌റ്റേഴ്‌സ് നേരിടും.
പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ച പശ്ചാത്തലത്തില്‍ നാളത്തെ മത്സരഫലം മഞ്ഞപ്പടയ്ക്ക് അപ്രധാനമാണ്. നാളെ വിജയിച്ചാലും പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തു നിന്ന് മുന്നേറ്റം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കില്ല.